SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.40 AM IST

ചിത്രീകരണം ലണ്ടനിൽ ( ഡക്ക്) നാനിയുടെ ബ്ളഡി റോമിയോയിൽ പൃഥ്വിരാജ്

nani

നാനി നായകനായി സുജീത് സംവിധാനം ചെയ്യുന്ന ബ്ളഡി റോമിയോ എന്ന ചിത്രത്തിൽ
പൃഥ്വിരാജ്. എസ്.എസ്. രാജമൗലിയുടെ വാരാണസിക്കുശേഷം പൃഥ്വിരാജ് തെലുങ്കിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ലണ്ടൻ ആണ്. പവൻകല്യാൺ നായകനായ ഒജി എന്ന ബ്ളോക് ബസ്റ്ററിനുശേഷം സുജീത് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബ്ളഡി റോമിയോ. നാനിയോടൊപ്പം പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ്. അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അനിമേറ്റഡ് പ്രൊമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഷെഫ്, ഗ്യാങ്സ്റ്റർ കഥാപാത്രങ്ങളിൽ നാനി എത്തുന്നു എന്ന വീഡിയോ കാണിച്ചു തരുന്നു. വിചിത്ര സ്വഭാവം പുലർത്തുന്ന ഡോണായി നാനി എത്തുമെന്ന് ആരാധകർ ഉറപ്പിക്കുന്നു. യുണാമീസ് പ്രൊഡക്ഷൻസുമായി സഹകരിച്ച് നിഹാരി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വെങ്കട്ട് ബോയിനപ്പള്ളി ആണ് നിർമ്മാണം. ദ പാരഡൈസ് പൂർത്തിയാക്കിയശേഷം ബ്ളഡി റോമിയോയിൽ നാനി ജോയിൻ ചെയ്യും.

അടുത്തവർഷം വേനൽ അവധിക്കാലത്ത് ചിത്രം പ്രദർശനത്തിന് എത്തും. 2010 ൽ പൊലീസ് പൊലീസ് എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന്റെ തെലുങ്ക് അരങ്ങേറ്റം. 2023 ൽ പ്രഭാസ് ചിത്രം സലാർ പാർട്ട് 1 : സീസർ ഫയറിൽ വരദരാജ മന്നാർ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. രാജമൗലിയുടെ മഹേഷ് ബാബു ചിത്രത്തിൽ കുംഭ എന്ന പ്രതിനായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. തെലുങ്കിൽ പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ചിത്രം ആണ് ബ്ളഡി റോമിയോ. അതേസമയം ശ്രീകാന്ത് ഒഡേല രചനയും സംവിധാനവും നിർവഹിക്കുന്ന നാനി ചിത്രം ദ പാരഡൈസ് ആഗസ്റ്റ് 21ന് തിയേറ്ററിൽ എത്തും.

കയാദു ലോഹർ ആണ് നായിക. ബോളിവുഡ് താരം രാഘവ് ജൂയാലും താരനിരയിലുണ്ട്. ദസറ എന്ന ബ്ളോക്ക് ബസ്റ്ററിനുശേഷം നാനി - ശ്രീകാന്ത് ഒഡേല ടീം ഒരുമിക്കുന്ന പാരഡൈസ് ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ് നിർമ്മാണം. എട്ട് ഭാഷകളിൽ പ്രദർശനത്തിന് എത്തുന്ന ദ പാരഡൈസിന് സി.എച്ച്. സായ് ഛായാഗ്രഹണം നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY