SignIn
Kerala Kaumudi Online
Saturday, 11 July 2026 8.03 AM IST

ഐശ്വര്യ രജനികാന്തിന്റെ ടെക്‌സ്‌ല; ജയ്‌യും സുരാജ് വെഞ്ഞാറമൂടും

suraj

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ടെക്‌സ്‌ല" എന്ന ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ആനന്ദ് രാജ്, ജി എം സുന്ദർ, ജോർജ് മരിയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നൊസ്റ്റാൾജിയ പകരുന്ന മുഹൂർത്തങ്ങൾ ഏറെ നിറഞ്ഞ ഫീൽ ഗുഡ് ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമാണ് ടെക് സല.സഹനിർമ്മാണം ദീപക് രവി, യുവാൻ ശങ്കർരാജയാണ് സംഗീതം ഒരുക്കുന്നത്.

അടുത്തിടെ സൂപ്പർ ഹിറ്റായ ജീവ - നിതീഷ് സഹദേവ് ചിത്രം 'തലൈവർ തമ്പി തലൈമയിൽ' നിർമ്മിച്ചതും കണ്ണൻ രവി ആയിരുന്നു. രാവണകൂട്ടം എന്ന ചിത്രവും നിർമ്മിച്ച കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാംഗ് ബാംഗ്, ജീവ 46 , ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവ അണിയറയിൽ ഒരുങ്ങുന്നു. അതേസമയം

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന അഞ്ചാം ചിത്രമാണ് "ടെക്‌സ്‌ല". ധനുഷ് നായകനായ 3 , ഗൗതം കാർത്തിക് നായകനായ വെയ് രാജ വെയ്, സിനിമാ വീരൻ എന്ന ഡോക്യുമെന്ററി , രജനികാന്ത്, വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ വേഷമിട്ട ലാൽ സലാം എന്നിവയാണ് മറ്റ് ചിത്രങ്ങൾ. പി.ആർ.ഒ- ശബരി








Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY