SignIn
Kerala Kaumudi Online
Saturday, 18 July 2026 7.46 PM IST

'അത് മഞ്ജുവാര്യർ അല്ല'; ഫൂട്ടേജിന്റെ ഫസ്റ്റ്‌ലുക്കിലെ നടി ഇതാണ്

READ ENGLISH VERSION
gayathri-ashok

മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെയാണ് റിലീസ് ചെയ്തത്. മഞ്ജു അടക്കമുള്ളവർ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിരുന്നു. പിന്നാലെ പോസ്റ്റർ വലിയ രീതിയിൽ വെെറലായി. പോസ്റ്ററിലുള്ള യുവതി ഏതെന്നായിരുന്നു പലരുടെയും സംശയം. ഇതിനിടെ പലരും അത് മഞ്ജുവാര്യർ ആണെന്ന് വരെ തെറ്റിദ്ധരിച്ചു. എന്നാൽ ഗായത്രി അശോക് എന്ന നടിയാണ് പോസ്റ്ററിലുള്ളത്.

gayathri-ashok

ഫൂട്ടേജിന്റെ ഇന്നലെ പുറത്തുവന്ന പോസ്റ്ററിൽ ഗായത്രിയും വിശാഖ് നായരുമാണ് ഉള്ളത്. ചെന്നെെയിൽ ഗ്രാഫിക്സ് ഡിസെെനനായിരുന്നു ഗായത്രി. 'ലഡു' എന്ന ചിത്രത്തിൽ നായികയായിട്ടാണ് ഗായത്രി അഭിനയരംഗത്തേക്ക് എത്തുന്നത്. ഇതിന് ശേഷം സ്റ്റാർ, മെമ്പർ രമേശൻ 9-ാം വാർഡ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

gayathri-ashok

അതേസമയം, 'ഫൂട്ടേജ്' എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആണ് സെെജു ശ്രീധരൻ. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നീ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് തിരക്കഥ .ഛായാഗ്രഹണം ഷിനോസ്, എഡിറ്റർ സൈജു ശ്രീധരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOTAGE MOVIE, GAYATHRI ASHOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY