ചെന്നൈ: തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ റൈസേഴ്‌സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരനും ഈ നവംബറിൽ വിവാഹിതരാവുകയാണ്. നവംബർ 11ന് ഗ്രീസിൽ വിവാഹിതരാകുമെന്നും നവംബർ 21ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെഡ്ഡിംഗ് റിസപ്ഷൻ നടക്കുമെന്നുമാണ് റിപ്പോർട്ട്. ഇപ്പോഴിതാ പത്ത് വർഷം മുൻപ് അനിരുദ്ധിന്റെ വിവാഹം ഒരു ജ്യോതിഷി പ്രവചിച്ചതും അത് സത്യമായതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ജയശ്രീ എന്ന ജ്യോതിഷി പ്രവചനം നടത്തിയതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
താന്തി ടിവിയിൽ അപ്‌സര റെഡ്ഡിയുടെ പരിപാടിയിലായിരുന്നു ജയശ്രീയുടെ പ്രവചനം. അനിരുദ്ധിന്റെ ഭാവി വധുവിനെക്കുറിച്ചുള്ള പ്രവചനങ്ങളായിരുന്നു ജയശ്രീ നടത്തിയത്. അനിരുദ്ധിന്റേത് പ്രണയവിവാഹമായിരിക്കും. ഗേൾഫ്രണ്ട്‌സ് ഒരുപാട് കാണുമെങ്കിലും പിതാവ് സമ്മതിക്കുന്നയാളെയായിരിക്കും വിവാഹം കഴിക്കുക. ഭാവി വധുവിനെ ഒരു പാർട്ടിക്കിടെയായിരിക്കും കണ്ടുമുട്ടുക. ബ്രോഡ്‌കാസ്റ്റിംഗ്, ടെലികമ്മ്യൂണിക്കേഷൻ, അല്ലെങ്കിൽ മാദ്ധ്യമ മേഖലയിൽ നിന്നുള്ളയാളായിരിക്കും വധു. ഉന്നത വിദ്യാഭ്യാസം ഉള്ളയാളും യുക്തിചിന്തയുള്ളയാളും ആയിരിക്കും. വധുവിന്റെ വീട് അനിരുദ്ധിന്റെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്ററിൽ താഴെ അകലെയായിരിക്കുമെന്നും ജയശ്രീ വ്യക്തമാക്കിയിരുന്നു.
സൺ ടിവിയിൽ എക്സിക്യൂട്ടീവ് ഡയറക്ടറായ കാവ്യയുമായി ഈ പ്രവചനങ്ങൾ ഒത്തുപോകുന്നുണ്ടെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. വാർവിക്ക് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ ബിരുദം നേടിയ വ്യക്തിയാണ് കാവ്യ.
Prediction came True... and I'm Still shocked 😮 https://t.co/Zty1JGZGG6
— Sᴀᴛʜ༏sʜ ⚠️ (@Kumar_0305) October 17, 2026
Reports claim that music composer Anirudh Ravichander and Sunrisers Hyderabad CEO Kavya Maran will marry in Greece on November 11, followed by a reception in Chennai on November 21. An astrologer’s decade-old prediction about Anirudh’s future wife has resurfaced on social media, with fans pointing to similarities with Kavya. However, the reported wedding has not been officially confirmed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |