
ഗീതു മോഹൻദാസിന് പിറന്നാൾ ദിനത്തിൽ ടോക്സിക്' സിനിമയുടെ സെറ്റിൽ നിന്ന് ബിഹൈൻഡ് ദി സീൻസ്(ബിടിഎസ്) വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ. യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ' : എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്' ഇന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്നു. സർഗ്ഗാത്മക കഴിവിലേക്കും സെറ്റിലെ ശക്തമായ സാന്നിധ്യത്തിലേക്കും ശ്രദ്ധയൂന്നി ഗീതുവിനെ പൂർണമായ ഫോമിൽ വീഡിയോയിൽ കാണാം.
ഷോട്ടുകൾ കൃത്യമായി നിർദ്ദേശിച്ചും, ആക്ഷൻ രംഗങ്ങൾ നിയന്ത്രിച്ചും, അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയും, ഒരു കൂറ്റൻ ഷൂട്ടിംഗ് സംഘത്തെ അതീവ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും നയിക്കുന്നതുമെല്ലാം കാണാം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായ 'ടോക്സിക്' യാഥാർത്ഥ്യമാക്കുന്നതിൽ സംവിധായിക എന്ന നിലയിൽ അവരുടെ സജീവവും ശക്തവുമായ പങ്കാളിത്തത്തെ ഈ വീഡിയോ ആഘോഷമാക്കുന്നു.
നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന 'ടോക്സിക്', വലിയ കാൻവാസ് കൊണ്ടും, നിർമ്മാണ ശൈലി കൊണ്ടും, അതുല്യമായ സർഗ്ഗാത്മക വീക്ഷണം കൊണ്ടും നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്നു. ഈ സിനിമാറ്റിക് വിരുന്ന് ഉടൻ തന്നെ ലോകമെമ്പാടും റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |