പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ റൈസേഴ്സ് ഹൈദരാബാദ് സിഇഒയുമായ കാവ്യ മാരനും നവംബർ 11ന് ഗ്രീസിലാണ് വിവാഹിതരാകുന്നത്. നവംബർ 21ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിവാഹ റിസപ്ഷൻ നടക്കുമെന്നാണ് തെലുങ്ക്, തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാഷ്ട്രീയ - സിനിമാ മേഖലകളിലെ പ്രമുഖർ ഇതിൽ പങ്കെടുക്കുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും റിസപ്ഷനിലെ അതിഥികളുടെ പട്ടികയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. നടി ആൻഡ്രിയ ജെറമിയ, നടന്മാരായ പ്രസന്ന, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെയും പേരുകളുമുണ്ട്. എന്നാൽ വിവാഹ റിസപ്ഷനെക്കുറിച്ചോ അതിഥികളെ കുറിച്ചോ വധൂവരന്മാരോ അവരുടെ കുടുംബമോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
2024 മുതൽ അനിരുദ്ധും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്നാണ് വിവരം. സൺ ഗ്രൂപ്പ് ഉടമസ്ഥന് കലാനിധി മാരന്റെ മകളാണ് കാവ്യ മാരന്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിദ്ധ്യമാണ് കാവ്യ. ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നില്ക്കുന്ന അനിരുദ്ധ് ഓരോ സിനിമയ്ക്കും കോടികളാണ് പ്രതിഫലം വാങ്ങുന്നത്. ധനുഷിന്റെ 3 എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.
Reports suggest that popular music composer Anirudh Ravichander and Sunrisers Hyderabad CEO Kavya Maran may get married in Greece on November 11, with a wedding reception reportedly planned in Chennai on November 21. Several prominent political leaders and film personalities are said to be on the guest list. However, neither the couple nor their families have officially confirmed the wedding or reception reports.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |