SignIn
Kerala Kaumudi Online
Thursday, 22 October 2026 12.17 PM IST

'ആനന്ദേട്ടനാണ് ഹീറോ' നടവരവ് 50 കോടി

READ ENGLISH VERSION

ss

പൃഥ്വിരാജ് - ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ളബിൽ. ജയജയജയജയഹേക്കു ശേഷം വിപിൻദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ നിന്ന് 21.8 കോടി നേടിയിപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 4.2 കോടി രൂപ നേടി. വിദേശരാജ്യങ്ങളിൽ നിന്ന് 24.2 കോടിയാണ് 'കല്യാണം കലക്കി ' വാരിക്കൂട്ടിയത്. ഗൾഫിൽ നിന്നു മാത്രം 13.80 കോടി രൂപ നേടി. കേരളത്തിൽ നിന്നു മാത്രം 3.8 കേടിയാണ് ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഒാപ്പണിങ് ആണ്. 16 കോടിയിലധികം നേടിയ ആടു ജീവിതമാണ് പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ആദ്യ ദിന കളക്ഷൻ. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY