
മോഹൻലാൽ- ശോഭന കോംബോ ചിത്രം 'തുടരും' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണവുമായി ഹൗസ് ഫുള്ളായി ഓടുകയാണ് ചിത്രം. ഇപ്പോഴിതാ സിനിമ കണ്ടതിനുശേഷം മോഹൻലാലിനോട് അഭ്യർത്ഥനയുമായെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. തനിക്കും കൂടെ ഒരവസരം തരണം എന്നാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ജൂഡ് അഭ്യർത്ഥിക്കുന്നത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മോഹൻലാൽ
തുടരും! !!!
അതെ ലാലേട്ടൻ ഇവിടെ തന്നെ തുടരും.
Really blown away by the film.
Tharun Moorthy, what a film maker brother. Now I am your fan
K R Sunil ചേട്ടാ God's gifted writer
Jakes music, Shajj chettan‘s camera work, Vishnu’s sound mix എല്ലാം സൂപ്പർ
Prakash Varma എന്റെ പൊന്നു ചേട്ടാ ചേട്ടനാണ് ചേട്ടൻ
ബിനു ചേട്ടൻ, ശോഭന മാം അങ്ങനെ അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരും അതി ഗംഭീരം
Congratulations Rejaputhra Renjithettan and the entire team.
മലയാളം സിനിമയ്ക്കു content തന്നെയാണ് ambasador.
ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ.
കൊതിയാകുന്നു
തരുൺ മൂർത്തി ആണ് തുടരും എന്ന സിനിമയുടെ സംവിധാനം നിർവഹിച്ചത്. മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, സംഗീത് കെ. പ്രതാപ്, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി. സുരേഷ്‌കുമാർ, ജെയ്സ് മോൻ, ഷോബി തിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരൺ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം. കെ.ആർ. സുനിലിന്റെ കഥക്ക് തരുൺ മൂർത്തിയും, കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ. സംഗീതം: ജേക്സ് ബിജോയ്, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: നിഷാദ് യൂസഫ്, ഷഫീഖ് വി. ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അവന്റിക രഞ്ജിത്, കലാസംവിധാനം: ഗോകുൽ ദാസ്. മേക്കപ്പ്: പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ: സമീരാ സനീഷ്. പി.ആർ.ഒ: വാഴൂർ ജോസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |