SignIn
Kerala Kaumudi Online
Monday, 17 August 2026 9.21 PM IST

മഞ്ജു വാര്യരും സംയുക്ത വർമ്മയും കൈപിടിച്ചുയർത്തി; അഭിനയത്തിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ച് രഹ്ന

rehna-manju-samyuktha
കലാഭവൻ നവാസും ഭാര്യ രഹ്ന. സംയുക്ത വർമ, മഞ്ജു വാര്യർ.

മലയാളികളുടെ പ്രിയകലാകാരൻ കലാഭവൻ നവാസ് ഓർമ്മയായെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ആ വേർപാട് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല.എന്നാൽ വിഷമങ്ങളിൽ നിന്നെല്ലാം അദ്ദേഹത്തിന്റെ കുടുംബം പതുക്കെ കരകയറുകയാണ്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കുടുംബം സജീവമായി നിലനിർത്തുന്നുണ്ട്.

താരത്തെ സ്‌നേഹിക്കുന്നവർക്കിടയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇന്നും മായാതെ നിൽക്കുന്നത് കുടുംബം പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെയാണ്. ഇപ്പോഴിതാ നവാസിന്റെ ഭാര്യ രഹ്ന താൻ അഭിനയിച്ച ആദ്യ സിനിമയായ 'ഹാപ്പി ലൂപ്പ്' എന്ന ചിത്രത്തെക്കുറിച്ചുള്ള അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ശ്രദ്ധേയമാകുന്നത്.

സിനിമയിൽ അവസരം നൽകിയ സംയുക്ത വർമയ്ക്കും മഞ്ജു വാര്യർക്കും രഹ്ന പ്രത്യേക നന്ദി അറിയിച്ചു. സംവിധായകൻ ആനന്ദ് മേനോനോടും ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരോടും തനിക്ക് വീണ്ടും അഭിനയിക്കാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നെങ്കിലും, അവർ നൽകിയ പിന്തുണയും പ്രോത്സാഹനവുമാണ് മുന്നോട്ടുപോകാൻ കരുത്തായതെന്നും രഹ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫോം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ തന്നത്. എനിക്ക് വർക്ക് ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും ഡയറക്ടർ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു.

പക്ഷെ അവർ എല്ലാവരും വളരെയധികം എന്നെ സപ്പോർട്ട് ചെയ്തു. ഈ ക്യാരക്ടർ ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. നവാസ്‌ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ എല്ലാ ക്രൂവിനോടും എന്റെ നന്ദി അറിയിക്കുന്നു'.- രഹ്ന കൂട്ടിച്ചേർത്തു.

View this post on Instagram

A post shared by Rahna Navas (@rahnaanavas)


English Summary

Kalabhavan Navas’s wife Rehna has shared an emotional note about her first film, Happy Loop. She thanked Samyuktha Varma, Manju Warrier, director Anand Menon and the film’s crew for supporting her when she felt she did not have the strength to act.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, KALABHAVAN NAVAS, REHNA, MANJU, SAMYUKTHA VARMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY