SignIn
Kerala Kaumudi Online
Friday, 31 July 2026 6.31 PM IST

'അന്ന് പാർവതിയുടെയും റിമയുടെയും സന്ദേശം എത്തി, മോഹൻലാലും മമ്മൂട്ടിയും വിളിച്ചോയെന്ന് അറിയില്ല'

READ ENGLISH VERSION

kani-kusruti

അന്താരാഷ്ട്രതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട മലയാളി നടിയാണ് കനി കുസൃതി. കനിയ്‌ക്കൊപ്പം നടി ദിവ്യ പ്രഭയും ചേർന്നഭിനയിച്ച 'ഓൾ വി ഇമാജിൻ ആസ് ലെറ്റ്' എന്ന ചിത്രം കാൻ മേളയിൽ പ്രദർശിപ്പിച്ചിരുന്നു. കാൻ റെഡ് കാർപ്പറ്റിൽ തിളങ്ങിയ നടിമാരെ അഭിനന്ദിച്ച് നിരവധി താരങ്ങളാണ് രംഗത്ത് എത്തിയത്.

ഇപ്പോഴിതാ മലയാളത്തിലെ നിരവധി നടിനടന്മാർ തന്നെ അഭിനന്ദിക്കാൻ വിളിച്ചിരുന്നതായി കനി കുസൃതി ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കലുമെല്ലാം സന്ദേശം അയച്ച് അഭിനന്ദനം അറിയിച്ചു. കൂടുതലും സ്ത്രീ താരങ്ങളിൽ നിന്നാണ് പ്രതികരണങ്ങൾ വന്നതെന്നും കനി പറഞ്ഞു.

'നടന്മാരായ കുഞ്ഞാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയവരും ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ മോഹൻലാലും മമ്മൂട്ടിയും എന്നെ അഭിനന്ദിക്കാൻ വിളിച്ചിരുന്നോ എന്നതിനെക്കുറിച്ച് എനിക്ക് അറിയില്ല. കാരണം ഞാൻ കാൻ മേളയിൽ ആയിരുന്ന സമയത്ത് ഫോൺ ഓഫ് ആയിരുന്നു. എനിക്ക് കിട്ടിയ അംഗീകാരം മലയാളത്തിലെ മറ്റ് നടിനടന്മാർ അവർക്ക് ലഭിച്ചതായി കണ്ടു. കേരളത്തിൽ വളരെ ശക്തമായ സഹോദരി ബന്ധവും സൗഹൃദവുമുണ്ട്. നമ്മൾ പരസ്പരം എല്ലാവരെയും പിന്തുണയ്ക്കും', കനി വ്യക്തമാക്കി.

തനിക്ക് ആശംസകൾ അറിയിച്ച് 549 സന്ദേശങ്ങൾ വന്നിരുന്നു. എവിടെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു. അതിനാൽ പല സന്ദേശത്തിനും മറുപടി കൊടുക്കാൻ കഴിഞ്ഞില്ലെന്നും ഇവ ശ്രദ്ധിക്കാൻ തനിക്ക് മാനേജർ ഇല്ലെന്നും കനി പറഞ്ഞു.

f-b

അതേസമയം, കനി കുസൃതിക്കും മറ്റ് താരങ്ങൾക്കും ആശംസകൾ അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ഇട്ടിരുന്നു. 'ഓൾ വി ഇമാജിൻ ആസ് ലെറ്റ്' എന്ന ചിത്രം മ്മാനിച്ചതിന് നന്ദിയും സ്നേഹവും അറിയിച്ചാണ് മോഹൻലാൽ രംഗത്തെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANI KUSRUTI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY