SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.11 PM IST

'കണ്ണൂർ സ്‌ക്വാഡ്' വേൾഡ് വൈഡ് റിലീസ് തീയതി എത്തി; പുതിയ പോസ്റ്ററിനൊപ്പം സന്തോഷം പങ്കുവച്ച് മമ്മൂട്ടി

READ ENGLISH VERSION
kannur-squad

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന കണ്ണൂർ സ്‌ക്വാഡ് സെപ്‌‌തംബർ 28ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നു. സിനിമയുടെ പുതിയ പോസ്റ്ററിനൊപ്പം മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. കുറ്റവാളികൾക്ക് പിന്നാലെ പുറപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

മമ്മൂട്ടി കമ്പനിയും വേഫെയറർ ഫിലിംസും ട്രൂത്ത് ഗ്ളോബൽ ഫിലിംസും ചേർന്ന് നിർമിക്കുന്ന കണ്ണൂർ സ്‌ക്വാഡ് നവാഗതനായ റോബി വർഗീസ് രാജ് ആണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയോടൊപ്പം അസീസ് നെടുമങ്ങാട്, ധ്രുവൻ, റോണി ഡേവിഡ്, കിഷോർ കുമാർ, വിജയ രാഘവൻ, ശ്രീകുമാർ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

ഷാഫിയുടെ തിരക്കഥയിലൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് റാഹിലാണ്. ഷാഫി- റോണി ഡേവിഡ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. വിനായക് ശശികുമാറാണ് വരികളൊരുക്കിയത്. എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ. സുപ്രീം സുന്ദർ, രാജശേഖർ, കനൽ കണ്ണൻ, ജോളി ബാസ്റ്റ്യൻ, റൺ രവി, പി സി സ്റ്റണ്ട്‌സ്, റോബി വർഗീസ് രാജ് എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR SQAUD, MAMMOOTTY, NEWMOVIE, RELEASE DATE OUT, WORLDWIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY