SignIn
Kerala Kaumudi Online
Friday, 04 September 2026 6.54 AM IST

സംവൃത സുനിൽ വീണ്ടും

ssss

ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ എന്നിവരെ നായകൻമാരാക്കി സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സംവൃത സുനിൽ തിരിച്ച് വരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം ആണ് സംവൃത അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. വിവാഹ ശേഷം 2019 ൽ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലാണ് സംവൃത ഒടുവിലഭിനയിച്ചത്.തങ്കത്തിനുശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബർ 7ന് ഇടുക്കി പന്യാർകുറ്റി ഇടയോടിയി ഹൗസിൽ പൂജയോടെ തുടക്കം കുറിക്കും. സഹീദ് അറാഫത്തിന്റെ ചിത്രത്തിൽ ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും നായകൻമാരാകുന്നു എന്ന് കേരളകൗമുദി ഇ- പേപ്പറിലാണ് ആദ്യം വാർത്ത വന്നത്. വൻ വിജയം നേടിയ പ്രകമ്പനത്തിനുശേഷം നവരസ ഫിലിംസിന്റെയും സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിന്റെയും ബാനറിൽ ശ്രീജിത്ത്.കെ.എസ്, കാർത്തികേയൻ എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വിവേക്. വി, സാകേത് എസ്. മേത്ത, ദിലോർ,റിജോഷ്, മോൻസി, ബ്ലെസി എന്നിവരാണ് സഹ നിർമ്മാതാക്കൾ. രചന - അജി പീറ്റർ തങ്കം, ക്യാമറ - സുനിൽ കെ.എസ്, സംഗീതം- ജോൺ പോൾ ജോർജ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY