
നടൻ രവി മോഹനുമായുള്ള (ജയം രവി) ബന്ധം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹത്തെ വിട്ടുനൽകുകയാണെന്നും ഗായിക കെനീഷ ഫ്രാൻസിസ്. രവി മോഹനുമായുള്ള സൗഹൃദത്തെക്കുറിച്ചും താരത്തിന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾക്ക് താനാണ് കാരണമെന്ന ആരോപണങ്ങൾക്കും മറുപടിയുമായും കെനീഷ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വികാരാധീനയായാണ് കെനീഷ തന്റെ ഭാഗം വ്യക്തമാക്കിയത്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും വ്യക്തിഹത്യയെയും ഗായിക രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിൽ പുതിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരേ,
എനിക്ക് പറയാൻ കഴിയുന്നതിലും കൂടുതൽ ഞാൻ പറഞ്ഞിട്ടുണ്ട്. അതിൽ ഭൂരിഭാഗവും അനാവശ്യവുമായിരുന്നു.
ഈ കഥയിലേക്ക് ഞാൻ സ്നേഹത്തോടെയാണ് കടന്നുവന്നത്. ഇപ്പോൾ നിശബ്ദതയോടെയാണ് പുറത്തുകടക്കുന്നത്.
ബഹളം, അഹംഭാവം, വിധിനിർണ്ണയം, കൃത്രിമ ആഖ്യാനങ്ങൾ എന്നിവയാൽ ചില സ്ഥലങ്ങൾ വിഴുങ്ങിപ്പോകുന്നതിനാൽ നന്മയ്ക്ക് അവിടെ ശ്വസിക്കാൻ ഇടമുണ്ടാവുകയില്ല. അങ്ങനെ സംഭവിക്കുമ്പോൾ സ്നേഹം പോലും അനിഷ്ടകരമായി തോന്നാൻ തുടങ്ങുന്നു.
ലോകം നേരത്തെതന്നെ കഥ മെനഞ്ഞിരുന്ന ഒരു മനുഷ്യനെ സംരക്ഷിക്കാൻ ഞാൻ എന്റെ സ്വന്തം ഭാഗങ്ങൾ നൽകി. എന്നാൽ ഇപ്പോൾ എനിക്ക് വളരെ വ്യക്തമായി ഒരു കാര്യം മനസിലായി. നിഗമനങ്ങൾക്ക് അടിമപ്പെട്ട ഒരു ലോകത്ത് ദയയ്ക്ക് അരാജകത്വത്തിനെതിരെ പ്രവർത്തിക്കാൻ സാദ്ധ്യമാവുകയില്ല.
പൊതുജനങ്ങൾക്കും, സിനിമാ വ്യവസായത്തിനും, നിരൂപകർക്കും, അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും, ഇഷ്ടപ്പെടാത്തവർക്കും, പ്രതിരോധിക്കുന്നവർക്കും, പരിഹസിക്കുന്നവർക്കും, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നവർക്കുമായി അദ്ദേഹത്തെ നൽകുന്നു. ഇപ്പോൾ അദ്ദേഹം നിങ്ങളുടേതാണ്. ഇനി വിശദീകരണങ്ങളൊന്നും ഉണ്ടാകില്ല. ഇനി പ്രതിരോധിക്കേണ്ടതുമില്ല.
യുദ്ധങ്ങൾ ഇനി ഉണ്ടാകില്ല. നല്ല ആളുകൾക്ക് ജീവിക്കാൻ ഒരു അവസരം ആവശ്യമാണെന്നും ആ മേഖലയിൽ പിന്തുണയ്ക്കുന്നതാണ് ഏറ്റവും നല്ലതെന്നും കരുതിയ ഞാൻ മണ്ടിയായിരുന്നു. ഈ സ്ഥലം നുണയന്മാർക്കും, വഞ്ചകർക്കും, കൃത്രിമം കാണിക്കുന്നവർക്കും, ജീവൻ തട്ടിയെടുക്കുന്നവർക്കും മാത്രമാണെന്ന് ഞാൻ മനസിലാക്കുന്നു. അതുകൊണ്ട് സമാധാനത്തോടെ, സ്നേഹത്തോടെ, പൂർണമായ അകൽച്ചയോടെ ഞാൻ അദ്ദേഹത്തെ വിട്ടയക്കുന്നു. എന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഉപേക്ഷിക്കുന്നു.
യഥാർത്ഥ സ്നേഹത്തിനും വിശ്വസ്തതയ്ക്കും മൃദുത്വത്തിനും എന്തുചെയ്യാൻ കഴിയുമായിരുന്നുവെന്ന് കാണിക്കാൻ ലോകം എന്നെ അനുവദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഈ തലമുറ ഇനി മൃദുത്വത്തെ വിശ്വസിക്കുന്നില്ലായിരിക്കാം നാശം ഭക്തിയേക്കാൾ എളുപ്പത്തിൽ ദഹിച്ചേക്കാം. ത്യാഗത്തിൽ നിന്ന് നിർമ്മിച്ച സത്യങ്ങളെക്കാൾ വികാരത്തിൽ നിന്ന് നിർമ്മിച്ച ആഖ്യാനങ്ങൾ ആളുകൾ എപ്പോഴും തിരഞ്ഞെടുക്കും.
പക്ഷേ, നിങ്ങൾ ആഗ്രഹിച്ചതുപോലെ നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു. അതുകൊണ്ട് ഇന്ന് ഞാൻ അതിനെ ചെറുക്കുന്നത് നിർത്തുന്നു. തെറ്റിദ്ധാരണയ്ക്ക് വിധേയമായ മുറികളിൽ നന്മ തെളിയിക്കാൻ ശ്രമിക്കുന്നത് ഞാൻ നിർത്തുന്നു.
ഞാൻ എല്ലാം നിർത്തുന്നു. ചെന്നൈ ഉപേക്ഷിക്കുന്നു. എന്റെ സംഗീതം, എന്റെ തെറാപ്പി, ഇതുവരെയുള്ള എന്റെ ജീവിതത്തെക്കുറിച്ച് എന്നെ ആശങ്കപ്പെടുത്തിയതെല്ലാം ഞാൻ ഉപേക്ഷിക്കുന്നു. ദൈവം സൃഷ്ടിക്കുന്നതിനെ മനുഷ്യന് തകർക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഓൺലൈൻ ഭീഷണിപ്പെടുത്തൽ, കൃത്രിമത്വം, മന്ത്രവാദം എന്നിവ കാരണമാണ് എല്ലാം ഉപേക്ഷിക്കുന്നത്.
ദൈവം വിജയിക്കുന്നതുവരെ ഇൻസ്റ്റാഗ്രാമിൽ നിന്നും എല്ലാ സോഷ്യൽ പ്രൊഫൈലുകളിൽ നിന്നും ലോഗ് ഓഫ് ചെയ്യുന്നു.
എനിക്ക് ആവശ്യമായ സ്വകാര്യത നൽകാൻ എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും അഭ്യർത്ഥിക്കുന്നു. സ്ത്രീത്വം വിജയിച്ചു. സന്തോഷം നഷ്ടപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |