പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഖലീഫ ആഗസ്റ്റ് 20ന് ഓണം റിലീസായി തിയേറ്ററിൽ എത്തും.'പോക്കിരിരാജ'ക്കുശേഷം പൃഥ്വിരാജും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന ചിത്രം കൂടി ആണ്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നതിനാൽ ആരാധകർക്ക് ഖലീഫ കൂടുതൽ ആവേശം പകരുന്നു. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മോഹൻലാൽ 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു.
സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ട്രെയിലറിന് മികച്ച് പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒരു പക്കാ ആക്ഷൻ ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മോൺസ്റ്ററിന് ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഖലീഫയ്‌ക്കുണ്ട്.
തെലുങ്ക് താരം മാളവിക ശർമ്മയാണ് നായിക. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഇന്ദ്രൻസ്, ഷമ്മി തിലകൻ, ശിവജിത് പത്മനാഭൻ, മോഹിനി തുടങ്ങി നീണ്ട താരനിരയുണ്ട്. ജിനു ഇന്നോവേഷന്റ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മാണം. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ ഡയറക്ടർസ്: ചേതൻ ഡിസൂസ യാനിക് ബെൻ ഫീനിക്സ് പ്രഭു, കോ ഡയറക്ടർ: സുരേഷ് ദിവാകർ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻസ്: വിപിൻ കുമാർ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ, സ്റ്റിൽസ്: സിനത് സേവിയർ.
The trailer for Prithviraj-starrer action thriller "Khalifaa," directed by Vysakh, has been released. The film, an Onam release on August 20th, features Mohanlal in a special guest role. Advance bookings have begun, and the action-packed trailer is receiving excellent audience response.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |