SignIn
Kerala Kaumudi Online
Wednesday, 29 July 2026 10.32 AM IST

'മോദിയുടെ ഫേവറിറ്റ് പെറ്റാണ് സുരേഷ് ഗോപി, അതിന്റെ ഗുണം അദ്ദേഹത്തിന്റെ കുടുംബത്തിനല്ല'; തൃശൂരിൽ ബിജെപി ജയിച്ചാൽ സംഭവിക്കുന്നത്

READ ENGLISH VERSION
thrissur-

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ സുരേഷ് ഗോപിയെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ മേജർ രവി. സുരേഷ് ഗോപി തോറ്റാൽ നഷ്ടം തൃശൂരിനാണെന്നും സുരേഷ് ഗോപിയെ തോൽപ്പിക്കാൻ കേരളത്തിലെ രണ്ട് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന്റെ 'മേജർ സ്പീക്ക്സ്' എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'സുരേഷ് ഗോപി ജയിച്ചാൽ തൃശൂരിന്റെ മുഖച്ഛായ മാറ്റും. അക്കാര്യം എനിക്ക് നല്ല ഉറപ്പുണ്ട്. ഒരു എംപി അല്ലാഞ്ഞിട്ട് കൂടി അവിടെ ഒരു കോടിയോളം സ്വന്തം കയ്യിൽ നിന്നെടുത്ത് മാർക്കറ്റ് വികസിപ്പിക്കാൻ ചെലവഴിച്ചയാളാണ്. ഇദ്ദേഹത്തിന്റെ അടുത്ത് പവർ ഉണ്ടെങ്കിൽ ചെയ്യുമെന്ന് അവിടുത്തെ ആൾക്കാർക്ക് അറിയാം. എന്നാൽ രാഷ്ട്രീയത്തിന്റെ വൃത്തികെട്ട കളികളെയാണ് തനിക്ക് പേടി. ഇവിടെ ഞങ്ങൾ ഒന്നിച്ചല്ല എന്ന് പറയുന്ന ലെഫ്റ്റും റൈറ്റും കേന്ദ്രത്തിലും യുപിയിലും ഞങ്ങൾ ഒരുമിച്ചാണെന്ന് പറയും'.

'ഈ രണ്ട് പാർട്ടിക്കാരും ചേർന്ന് സുരേഷ് ഗോപിയെ തോൽപ്പിക്കാനുള്ള അധാർമ്മികമായ കളികൾ നടത്തുമെന്ന ഭയമുണ്ട്. എന്നാൽ സുരേഷിനെ സ്‌നേഹിക്കുന്ന ഒരുപറ്റം സ്ത്രീ സമൂഹങ്ങളുണ്ട്. അമ്മമാരും പെങ്ങമ്മാരും. അവർ ചിലപ്പോൾ കമ്മ്യൂണിസ്റ്റ് കുടുംബമായിരിക്കാം. എന്നാൽ അവിടെ ചെന്ന് കുത്തുന്നത് സുരേഷിനായിരിക്കാം. സുരേഷ് ഗോപി അവിടെ ജയിച്ചാൽ അതിന്റെ ഗുണം തൃശൂനായിരിക്കും ലഭിക്കുക'- മേജർ രവി പറഞ്ഞു.

'സുരേഷ് ഗോപിയെ ഇന്നും പലരും ട്രോൾ ചെയ്യുന്നുണ്ട്. എന്നാൽ ഇന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേവറിറ്റ് പെറ്റാണ് സുരേഷ് ഗോപിയെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നിന്ന് ഒരു എംപിയായി ഒരു മന്ത്രിയായി പോയി കഴിഞ്ഞാൽ അതിന്റെ ഗുണം കിട്ടുന്നത് സുരേഷ് ഗോപിയുടെ കുടുംബത്തിനല്ല, അദ്ദേഹത്തിന്റെ മണ്ഡലത്തിനാണ്. സുരേഷ് ഗോപി ജയിച്ചില്ലെങ്കിൽ എന്താ, അവൻ സിനിമയിൽ അഭിനയിക്കും കാശുണ്ടാക്കും. സുഖമായിട്ട് ജീവിക്കും. ഈ അദ്ധ്വാനത്തിന്റെ ആവശ്യം ഈ വയസ്സാംകാലത്ത് ഇല്ല'- മേജർ രവി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, MODI, THRISSUR, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY