
കൊച്ചി: മലയാളികളുടെ അഭിമാനമായ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. രണ്ടു പുതിയ സിനിമകളുടെ പ്രഖ്യാപനം വരുന്ന പിറന്നാൾ ദിവസം ചെന്നൈയിലെ വീട്ടിലാണ് സൂപ്പർതാരം. അതിനിടെ, ഇന്നലെ സോഷ്യൽ മീഡിയയിൽ വന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ആകർഷകമായ പുത്തൻലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി. കൊച്ചി വിമാനത്താവളം വഴി മമ്മൂട്ടി ഇന്നലെ ചെന്നൈയിലേക്ക് പോയി. ഭാര്യ സുൾഫത്തും ഒപ്പമുണ്ടായിരുന്നു.
കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്ത് ചെമ്പിൽ 1951 സെപ്തംബർ ഏഴിനാണ് മുഹമ്മദ്കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. നാലാം ദേശീയ പുരസ്‌കാരം നേടിയശേഷമുള്ള പിറന്നാളിന് ആഘോഷങ്ങളില്ലെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |