SignIn
Kerala Kaumudi Online
Monday, 21 September 2026 3.30 PM IST

'ജീവിതം പൂർണമായും ഞാൻ ജീവിക്കുന്നു' ഗോവ ബീച്ചിൽ ആഘോഷമാക്കി മഞ്ജു പിള്ള

ss

ഗോവ ബീച്ചിൽ അടിച്ചുപൊളിച്ച് നടി മഞ്ജു പിള്ള. എന്റെ ജീവിതം പൂർണമായും ഞാൻ ജീവിക്കുകയാണ് എന്ന കുറിപ്പിൽ പങ്കുവച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.അടുത്തിടെയാണ് മഞ്ജു പിള്ളയും ഭർത്താവും ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവും വേർപിരിഞ്ഞത്. 2000 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.ദയ എന്ന മകളുണ്ട്. 2020 മുതൽ ഞങ്ങൾ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് സുജിത്ത് വാസുദേവ് അടുത്തിടെ വ്യക്തമാക്കി.

ഇൗവർഷമാണ് ഇരുവരും നിയമപരമായി വിവാഹബന്ധം അവസാനിപ്പിച്ചത്. വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കുമെന്നും സുജിത്ത് പറഞ്ഞിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതയാണ് മഞ്ജു പിള്ള. ജീവിതത്തിൽ എന്ത് തിരിച്ചടികൾ ഉണ്ടായാലും അതിനെ എല്ലാം അതിജീവിച്ച് സന്തോഷത്തോടെ മുന്നോട്ടുപോകുന്ന ചിരിക്കുന്ന മഞ്ജുവിന്റെ മുഖം ആരാധകർക്ക് പ്രചോദനമാണ്. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അംഗീകാരം ലഭിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഗ്ർർർ ആണ് മഞ്ജു പിള്ളയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY