കൊച്ചി: സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഉണ്ണി മുകുന്ദൻ. ദേശീയ പുരസ്‌കാര ജേതാക്കളും നിർമാതാക്കളുമായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നടൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ഉണ്ണി മുകുന്ദന്റെ 50-ാമത് ചിത്രം കൂടിയാണിത്.
ഓംകാര, സ്‌പെഷ്യൽ 26, ഷൈത്താൻ, ദൃശ്യം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നിർമാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. 50ലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ദൃശ്യം: ദി കൺക്ളൂഷൻ ഒക്‌ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും.
Actor Unni Mukundan is set to make his directorial debut, also writing his 50th film. The project is a collaboration between Unni Mukundan Films and national award-winning Panorama Studios, founded by producers Kumar Mangat Pathak and Abhishek Pathak. Panorama Studios has previously produced several superhit films and garnered over 50 awards.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |