
കാത്തിരിപ്പിന് അവസാനം കുറിച്ച് മോഹൻലാൽ ചിത്രം എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. മോഹൻലാൽ പൃഥ്വിരാജ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ആദ്യ ഭാഗമായ ലൂസിഫർ ബോക്‌സോഫീസ് റെക്കോഡുകൾ തീർത്തതിനാൽ തന്നെ എമ്പുരാനിൽ ഏറെ പ്രതീക്ഷ ആരാധകർ നൽകുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന എമ്പുരാനിൽ തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളിയാണ്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ എത്തും. മുരളി ഗോപി ആണ് രചന. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ദക്ഷിണേന്ത്യയിലെ ഒരു സിനിമയ്ക്കുവേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ടായിരുന്നു എമ്പുരാന്റേത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |