SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.18 PM IST

'മരുമകളായല്ല, മകളായാണ് എന്നെ സ്‌നേഹിച്ചത്'; ഭർതൃമാതാവിന്റെ വിയോഗവാർത്തയിൽ മനംനൊന്ത് നവ്യാനായർ

READ ENGLISH VERSION
navya-nair

നടി നവ്യാനായരുടെ ഭർതൃമാതാവ് ശാന്താമേനോൻ അന്തരിച്ചു. വിയോഗവാർത്ത നവ്യാനായർ തന്നെയാണ് സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കുവച്ചത്. എല്ലാക്കാര്യങ്ങളിലും ധൈര്യം പകർന്ന് കൂടെ നിന്ന വിളക്കണഞ്ഞെന്നും മരുമകളായല്ല മകളായാണ് അമ്മ തന്നെ സ്‌നേഹിച്ചിരുന്നതും നവ്യാനായർ കുറിച്ചു.

'അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു , മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു. എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു'- നവ്യ കുറിച്ചു.

മക്കളേ എന്ന വിളി കാതുകളിൽ മുഴങ്ങിനിൽക്കുമെന്നും നവ്യ കൂട്ടിച്ചേർത്തു. ഒന്നിച്ചുണ്ടായിരുന്ന സമയത്തെ നല്ല ഓർമ്മകളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. നവ്യാനായരുടെ ഭർത്താവ് സന്തോഷ് മേനോനും അമ്മയുടെ വിയോഗവാർത്ത പങ്കുവച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVYANAIR, CELEBRITY, NEWS, MOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY