SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

അഖിൽ അക്കിനേനിക്ക് വീണ്ടും വിവാഹ നിശ്ചയം

a

നാഗചൈതന്യയുടെ വിവാഹത്തിന് മുൻപ് സഹോദരനും നടനുമായ അഖിൽ അക്കിനേനിയുടെ വിവാഹ നിശ്ചയം. അഖിൽ അക്കിനേനിയും സൈനബ് റാവ്ജുമായുള്ള വിവാഹ നിശ്ചയമാണ് നടക്കാൻ പോകുന്നത്. പ്രമുഖ വ്യവസായി സുൾഫി റാവദ്ജിയുടെ മകളാണ്. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അഖിലിന്റെ വിവാഹ നിശ്ചയത്തെക്കുറിച്ച് പിതാവും നടനുമായ നാഗാർജുന കുറിച്ചത്.

ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റാവ്ജിയുമായുള്ള വിവാഹ നിശ്ചയത്തിൽ അതിയായ സന്തോഷമുണ്ട് എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന കുറിച്ചത്. 2016 ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്ന് പിൻമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY