SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

വിഷാദത്തിന് വിട, ഐഡന്റിറ്റിയിലൂടെ അർച്ചന കവി

archana-kavi

നീണ്ട ഇടവേളയ്ക്കുശേഷം സിനിമയിൽ മടങ്ങി എത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി അർച്ചന കവി. ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് അർച്ചന സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

ബിഗ് സ്ക്രീനിൽ എന്റെ മുഖം കണ്ടിട്ട് 10 വർഷമായി എന്നു വിശ്വസിക്കാൻ പ്രയാസമാകുന്നു. ഐഡന്റിറ്റി എന്റെ ജീവിതത്തിലേക്ക് വന്നത് ഞാനേറ്റവും മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു. ആ സിനിമയോട് നീതി പുലർത്താൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.

എന്റെ മരുന്നുകൾ ക്രമരഹിതമായിരുന്നു. മരുന്നുകൾ ഞാൻ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ആ ബുദ്ധിമുട്ടേറിയ ദിവസങ്ങളിൽ എന്നോടൊപ്പം പ്രാർത്ഥിച്ചവരുണ്ട്. ഞാനിപ്പോൾ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണ്. നീലത്താമരയ്ക്കുശേഷം എന്റെ സിനിമ കാണാൻ മാതാപിതാക്കൾ കേരളത്തിലേക്ക് വരുന്നു. ഒരു പുനർജന്മം പോലെ തോന്നുന്നു. ആകാംക്ഷയോടെ കാത്തിരിക്കുന്നു. അർച്ചന കവിയുടെ വാക്കുകൾ. പ്രിമെൻസ് ട്രുവൽ ഡയസ്ഫോറിക് ഡിസോർഡർ എന്ന രോഗാവസ്ഥായായിരുന്നു അർച്ചനയ്ക്ക് .മൂന്നുവർഷത്തോളം ചികിത്സയിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY