SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

ബേസിലിന്റെ പൊൻമാനിലെ ബ്രൈഡാത്തി ഗാനം പുറത്ത്

ponman

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പൊൻമാൻ എന്ന ചിത്രത്തിലെ ബ്രൈഡാത്തി ഗാനം പുറത്ത്. ജസ്റ്റിൻ വർഗീസ് ഈണം പകർന്ന ഗാനം രചിച്ചത് സുഹൈൽ കോയയും ആലപിച്ചത് ബിനീത രഞ്ജിത്തുമാണ്. ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക. സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ, കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ. ജി.ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ. ജി.ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. അടുത്തവർഷം ഫെബ്രുവരി 6നാണ് റിലീസ്.

ഛായാഗ്രഹണം: സാനു ജോൺ വർഗീസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റർ: നിധിൻ രാജ് ആരോൾ, പ്രൊജ്ക്ട് ഡിസൈനർ: രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ: കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം: മെൽവി ജെ, മേക്കപ്പ്: സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിമൽ വിജയ്, ചീഫ് അസോസിയേറ്റ്: ഡയറക്ടർ എൽസൺ എൽദോസ്, പി.ആർ.ഒ: എ.എസ് ദിനേശ്, ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY