
പൃഥ്വിരാജ് നായകനായ ഖലീഫ ആണ് ഒാണം റിലീസിൽ ഏറ്റവും വലിയ ആകർഷണീയത .ആമിർ അലി എന്ന മാസ് സ്‌റ്റൈലിഷ് കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു . ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഖലീഫ ആഗസ്റ്റ് 20ന് തിയേറ്ററിൽ എത്തും. 'പോക്കിരിരാജ"ക്കുശേഷം പൃഥ്വിരാജും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന ചിത്രം കൂടി ആണ് . മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നതിനാൽ ഖലീഫ കൂടുതൽ ആവേശം പകരുന്നു. തെലുങ്ക് താരം മാളവിക ശർമ്മയാണ് നായിക. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് മലയാള അരങ്ങേറ്റം കുറിക്കുന്നു. ഇന്ദ്രൻസ്, ഷമ്മി തിലകൻ, ശിവജിത് പദ്മനാഭൻ, മോഹിനി തുടങ്ങി നീണ്ട താരനിരയുണ്ട്. ജിനു ഇന്നോവേഷന്റ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്.
നാടനോണം
നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒരുമിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് ആഗസ്റ്റ് 21ന് റിലീസ് ചെയ്യും. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നാട്ടിൻപുറത്തിന്റെ പരിസരത്തു നിന്നാണ് സംവിധായകൻ ഗിരീഷ് എ.ഡി ഇക്കുറി കഥ പറയുന്നത്. ബ്ളോക് ബസ്റ്ററായ പ്രേമലുവിനുശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, ശ്യാംമോഹൻ, ബിന്ദുപണിക്കർ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
യഷോണം
റോക്കിംഗ് സ്റ്റാർ യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ് പൂർണമായും മാസ് സ്റ്റൈലിഷ് ആക്ഷൻചിത്രം ആണ് . യഷ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം തിരുവോണദിനമായ ആഗസ്റ്റ് 26ന് ലോക വ്യാപകമായി റിലീസ് ചെയ്യും. ടോക്സിക്കിൽ സഹതിരക്കഥാകൃത്തും സഹ നിർമ്മാതാവും കൂടി ആണ് യഷ്. കെ ജി എഫ് 2 ന്റെ ബ്ലോക് ബസ്റ്റർ വിജയം കഴിഞ്ഞ് നാലു വർഷങ്ങൾക്കു ശേഷമാണ് യഷിന്റെ ചിത്രം റിലീസ് ചെയ്യുന്നത് . കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് നായികമാർ. രാജീവ് രവി ഛായാഗ്രഹണവും , രവി ബസ്രൂർ സംഗീതവും നിർവഹിക്കുന്നു. വെങ്കട് കെ. നാരായണയും യഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറിൽ നിർമ്മിക്കുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |