SignIn
Kerala Kaumudi Online
Sunday, 19 July 2026 2.58 AM IST

'എല്ലാ പെരുന്നാൾ ദിനത്തിലും വാപ്പിച്ചി ചെയ്യുന്ന കാര്യം,​ ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങൾക്കും നന്ദി വാപ്പിച്ചി'

navas

മലയാളികളുടെ പ്രിയകലാകാരൻ കലാഭവൻ നവാസ് ഓർമ്മയായെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ആ വേർപാട് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മക്കൾ സജീവമായി നിലനിർത്തുന്നുണ്ട്. നവാസിനെ സ്‌നേഹിക്കുന്നവർക്കിടയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്നും മായാതെ നിൽക്കുന്നത് മക്കൾ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെയാണ്. ഇപ്പോഴിതാ, ഈദ് ദിനത്തിൽ നവാസിനെക്കുറിച്ച് മക്കൾ പങ്കുവച്ച നൊമ്പരക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

എല്ലാ പെരുന്നാൾ ദിനത്തിലും പള്ളിയിൽ നിന്ന് ഇറങ്ങിയ ശേഷം നവാസ് മക്കളെ കൂട്ടിക്കൊണ്ടുപോകാറുള്ള ഒരു കടവിനെക്കുറിച്ചാണ് വിഡിയോയോടൊപ്പം കുറിച്ചത്. 'എല്ലാ ഈദിനും പള്ളിയിൽ നിന്ന് ഇറങ്ങിയ ശേഷം വാപ്പിച്ചി ഞങ്ങളെ ഈ കടവിലേക്ക് കൊണ്ടുവരും. കഴിഞ്ഞ ഈദ് ഞാൻ ഇവിടെ വന്നപ്പോൾ എടുത്ത വീഡിയോയാണിത്. ഞങ്ങളെ പഠിപ്പിച്ച എല്ലാ പാഠങ്ങൾക്കും നന്ദി വാപ്പിച്ചി. നിങ്ങൾ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്.'

വാപ്പിച്ചിയുടെ അക്കൗണ്ട് നിശബ്ദമായി കിടക്കുന്നത് കാണുമ്പോൾ നെഞ്ചിലൊരു ഭാരമാണെന്നും അതുകൊണ്ടാണ് ഇടയ്ക്കിടെ ഓരോ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്നും മക്കൾ നേരത്തെ പറഞ്ഞിരുന്നു. ആ അക്കൗണ്ടിൽ പുതിയൊരു കുറിപ്പ് വരുമ്പോൾ വാപ്പച്ചി ഇന്നും സജീവമാണെന്ന് തോന്നും. ആ തോന്നലാണ് തങ്ങൾക്ക് മുന്നോട്ട് പോകാനുള്ള കരുത്ത് നൽകുന്നതെന്നും മക്കൾ പറയുന്നു.

'വീട്ടിൽ ഇന്നും വാപ്പച്ചിയുടെ വസ്ത്രങ്ങൾ ധരിക്കാറുണ്ട്. അത് അലക്കാൻ കിട്ടുമ്പോൾ അദ്ദേഹം കൂടെയുണ്ടെന്ന തോന്നൽ ഉണ്ടാകുന്നു. ഇതെല്ലാം ചെയ്യുന്നത് വാപ്പച്ചിക്ക് വേണ്ടിയല്ല, മറിച്ച് അദ്ദേഹം തങ്ങളോടൊപ്പം ഇന്നും ജീവിക്കുന്നുണ്ടെന്ന് സ്വയം വിശ്വസിക്കാനാണ്'- മക്കൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, NAVAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA