SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

രവീണ രവിയുടെ വരൻ വാലാട്ടി സിനിമയുടെ സംവിധായകൻ ദേവൻ

ss

ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ രവീണ രവി വിവാഹിതയാകുന്നു. വാലാട്ടി സിനിമയിലൂടെ സംവിധാനരംഗത്ത് എത്തിയ ദേവനാണ് വരൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഇരുവരും പ്രണയ വാർത്ത സ്ഥിരീകരിച്ചത്.

ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റെയും ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടെയും ഏക മകളാണ് രവീണ. ആറാം വയസിൽ വാനപ്രസ്ഥം സിനിമയിൽ ഡബ്ബ് ചെയ്താണ് തുടക്കം. പഠന ശേഷം 2013ൽ ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ ഡബ്ബിംഗ് രംഗത്ത് സജീവമായി. ഭാസ്‌കർ ദ റാസ്‌കൽ, ലൗ ആക്‌ഷൻ ഡ്രാമ എന്നീ സിനിമകളിൽ നയൻതാരയ്ക്ക് ശബ്ദം നൽകിയത് രവീണ ആയിരുന്നു. മുപ്പതിലധികം മലയാള ചിത്രങ്ങളിൽ ശബ്ദം നൽകി. വർഷങ്ങൾക്കുശേഷം സിനിമയിൽ കല്യാണി പ്രിയദർശന് ഡബ്ബ് ചെയ്തതും രവീണയാണ്. ദേവൻ സംവിധാനം ചെയ്ത വാലാട്ടിയിലും രവീണ ഡബ്ബ് ചെയ്തിരുന്നു. നിത്യഹരിത നായകൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ രവീണ ആദ്യമായി നായികയായി അഭിനയിച്ചത്. ശ്രീനാഥ് ഭാസി നായകനായ ആസാദി സിനിമയിലും നായികയാണ് .മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ ആണ് രവീണയുടെ ശ്രദ്ധേയ തമിഴ് ചിത്രം. സംവിധായകനും നിർമ്മാതാവുമായ ജയൻ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകനാണ് ദേവൻ.

2011ൽ ഒരു പരസ്യ ചിത്രത്തിൽ സംവിധായകൻ വി.കെ. പ്രകാശന്റെ ശിഷ്യനായി പ്രവർത്തിച്ചാണ് തുടക്കം. ഹലോ നമസ്തെ എന്ന ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്ടറായാണ് സിനിമാരംഗത്തേക്ക് എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY