SignIn
Kerala Kaumudi Online
Saturday, 20 June 2026 1.22 AM IST

വെട്ടേറ്റ എമ്പുരാന്റെ പുതിയ പതിപ്പ് ഇന്നെത്തും, മാസ്റ്ററിംഗ് നടന്നത് നടൻ നാഗാർജുനയുടെ സ്റ്റുഡിയോയിൽ

READ ENGLISH VERSION
empuraan

കൊച്ചി: വിവാദങ്ങൾക്ക് പിന്നാലെ റീ എഡിറ്റ് ചെയ്ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റീ സെൻസറിംഗ് ഞായറാഴ്‌ച പൂർത്തിയായിരുന്നു. എഡിറ്റിംഗും മാസ്റ്ററിംഗും പൂർത്തിയാക്കാൻ വൈകിയതാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകാൻ കാരണം. ഹൈദരാബാദിൽ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിലാണ് മാസ്റ്ററിംഗ് ജോലികൾ നടന്നത്. പുതിയ പതിപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. രാവിലെയുള്ള ഷോകളിൽ പഴയ പതിപ്പ് ആയിരിക്കും പ്രദർശിപ്പിക്കുക.

എ​മ്പു​രാ​ൻ​ ​സി​നി​മ​യു​ടെ​ ​മൂന്ന് മി​നി​ട്ട് കട്ട് ചെയ്ത ​പ​തി​പ്പാണ് ​ഇ​ന്ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തുന്നത്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടോ​ടെ​ ​എ​ത്തി​ക്കാ​നാ​യി​രു​ന്നു​ ​ശ്ര​മം.​ ​എ​ല്ലാ​ ​സ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ന​വും​ ​പൂ​ർ​ത്തി​യാ​ക്കി​ ​മാ​സ്റ്റ​ർ​ ​പ്രി​ന്റി​ലേ​ക്കെ​ത്താ​ൻ​ ​വൈ​കി. ഞാ​യ​റാ​ഴ്ച​ ​യോ​ഗം​ ​ചേ​ർ​ന്ന​ ​സെ​ൻ​സ​ർ​ ​ബോ​‌​ർ​ഡി​നു​ ​മു​ന്നി​ൽ​ ​വീ​ണ്ടും​ ​എ​ഡി​റ്റ് ​ചെ​യ്ത​ ​പ്രി​ന്റ് ​നി​ർ​മ്മാ​താ​ക്ക​ൾ​ ​എ​ത്തി​ച്ചി​രു​ന്നു.​ ​തു​ട​ർ​ച്ച​ ​കി​ട്ടു​ന്ന​തി​നാ​യി​ ​ഡ​ബ്ബിം​ഗ് ​ഉ​ൾ​പ്പെ​ടെ​ ​ചെ​യ്യേ​ണ്ടി​ ​വ​ന്നു.​ ​ബാ​ബ​ ​ബ​ജ്രം​ഗി​ ​എ​ന്ന​ ​വി​ല്ല​ന്റെ​ ​പേ​ര് ​മാ​റ്റി​യി​ട്ടു​ണ്ട്.​ 18​ ​ഇ​ട​ത്താ​ണ് ​ഈ​ ​പേ​ര് ​പ​റ​യു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​ര​ണ്ട് ​പ്രാവ​ശ്യം​ ​പ​റ​യു​ന്നു​ണ്ട്.​ ​ഇ​തെ​ല്ലാം​ ​വീ​ണ്ടും​ ​ഡ​ബ്ബ് ​ചെ​യ്യേ​ണ്ടി​വ​ന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ ലോഗോയും കാണിക്കില്ല. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിക്കുന്നതായുള്ള സീനും ഒഴിവാക്കി.

ചിത്രത്തിനെതിരെ സംഘപരിവാർ സംഘടനകൾ എത്തിയതിന് പിന്നാലെയാണ് സിനിമയിൽ മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ തന്നെ സെൻസർ ബോർഡിനെ സമീപിച്ചത്. ഇതേത്തുടർന്ന് അവധി ദിവസമായ ഞായറാഴ്ച തന്നെ റീ സെൻസറിംഗ് ജോലികൾ പൂർത്തിയാക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EMPURAAN, REEDITING, NAGARJUNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY