SignIn
Kerala Kaumudi Online
Saturday, 18 July 2026 7.57 PM IST

മണിയുടെ എല്ലാ സൗഭാഗ്യങ്ങൾക്കും അത് കാരണമായി, അന്ന് തീരുമാനിച്ചു മകൾക്ക് ശ്രീലക്ഷ്മി എന്ന പേരിടാൻ; കുറിപ്പ്

kalabhavan-mani

കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. കുറിപ്പിൽ മകൾക്ക് ശ്രീലക്ഷ്മി എന്ന പേര് നൽകാനിടയായ സാഹചര്യത്തെക്കുറിച്ചും രാമകൃഷ്ണൻ പറയുന്നുണ്ട്. അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നെന്ന് രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

'ശ്രീലക്ഷ്മിയുടെ ജന്മദിനമാണിന്ന്. തന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ അംഗീകാരത്തിന്റെ ഓർമ്മയ്ക്കായി ആ പേര് തന്റെ തന്റെ പൊന്നോമനയ്ക്കിട്ടു. ശ്രീലക്ഷ്മി, ഇന്ന് അവൾ പഠിച്ച് വലിയ കുട്ടിയായി. ചേട്ടൻ ആഗ്രഹിച്ച പോലെ എംബിബിഎസ് പഠനം പൂർത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നു'- രാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാൾ ആശംസകൾ.
ഏപ്രിൽ 2 മണി ചേട്ടൻ വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിന് ലഭിച്ച സ്‌പെഷ്യൽ ജൂറി അവാർഡ് വാങ്ങാൻ പോയിരിക്കുകയായിരുന്നു. അപ്പോഴാണ് ചേടത്തി അമ്മയെ ഡെലിവറിയ്ക്കായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. അവാർഡ് വാങ്ങി തിരികെയെത്തിയപ്പോഴേക്കും ഡെലിവറി കഴിഞ്ഞു. പെൺകുഞ്ഞ്.. മണി ചേട്ടൻ തന്റെ കുഞ്ഞു മകളെ കൈയിൽ എടുത്ത് മനസിൽ മന്ത്രിച്ചു. ലക്ഷ്മി എന്ന പേര്.

അതെ ശ്രീലക്ഷ്മിയുടെ ജന്മദിനമാണിന്ന്. തന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ അംഗീകാരത്തിന്റെ ഓർമ്മയ്ക്കായി ആ പേര് തന്റെ തന്റെ പൊന്നോമനയ്ക്കിട്ടു. ശ്രീലക്ഷ്മി.... ഇന്ന് അവൾ പഠിച്ച് വലിയ കുട്ടിയായി.... ചേട്ടൻ ആഗ്രഹിച്ച പോലെ എംബിബിഎസ് പഠനം പൂർത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നു... അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു.

അടുത്തിടെ ശ്രീലക്ഷ്മി എംബിബിഎസ് പൂർത്തിയാക്കിയ സന്തോഷവാർത്ത ആർഎൽവി രാമകൃഷ്ണൻ പങ്കുവച്ചിരുന്നു. ചേട്ടന്റെ ആഗ്രഹം പോലെ മകക്ഷ ശ്രീലക്ഷ്മി ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണെന്നാണ് രാമകൃഷ്ണൻ അറിയിച്ചത്. എറണാകുളം ശ്രീ നാരായണ കോളേജ് ഓഫ് മെഡിക്കൽ സയൻസിലാണ് ശ്രീലക്ഷ്മി എംബിബിഎസ് പൂർത്തിയാക്കിയത്. ചാലക്കുടിയിലെ വീടായ 'മണികൂടാരത്തിൽ' തന്നെയാണ് മണിയുടെ ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും താമസിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, KALABHAVAN MANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY