
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് "ഹൈന്ദവ" എന്ന് പേരിട്ടു . ടൈറ്റിൽ വെളിപ്പെടുത്തി ഗ്ലിമ്പ്സ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തിറക്കി.
ഇടതൂർന്ന കാട്ടിൽ ഒരു കൂട്ടം അക്രമികൾ വിശുദ്ധ ദശാവതാര ക്ഷേത്രം കത്തിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്ന ഭയാനകമായ രംഗത്തോടെയാണ് ഗ്ലിമ്പ്സ് വീഡിയോ ആരംഭിക്കുന്നത്. ശിവൻ രാമകൃഷ്ണൻ അവതരിപ്പിക്കുന്ന "ഹൈന്ദവ" ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. 400 വർഷം പഴക്കമുള്ള ദശാവതാര ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള നിഗൂഢത നിറഞ്ഞ ഈ മിസ്റ്ററി ത്രില്ലറിൽ സംയുക്തയാണ് നായിക. മൂൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ മഹേഷ് ചന്ദു നിർമ്മിക്കുന്ന ചിത്രത്തിന്റെ മുപ്പത്തിയഞ്ച് ശതമാനം ചിത്രീകരണം പൂർത്തിയായി.
ഛായാഗ്രഹണം - ശിവേന്ദ്ര, സംഗീതം- ലിയോൺ ജെയിംസ്,എഡിറ്റർ- കാർത്തിക ശ്രീനിവാസ് ആർ, കല സംവിധാനം - ശ്രീ നഗേന്ദ്ര തംഗല, പി.ആർ. ഒ ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |