SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.10 AM IST

അമിത ഗ്ളാമറും റൊമാൻസും വയ്യ ബാലകൃഷ്ണയുടെ നായികയാകാൻ ഉപാധികളുമായി ശ്രുതി ഹാസൻ

sruthi

തെലുങ്ക് താരം ബാലകൃഷ്ണ നായകനാകുന്ന നൂറ്റി ഏഴാമത്തെ ചിത്രത്തിൽ നായികയാകാൻ ശ്രുതി ഹാസൻ സമ്മതം മൂളിയത് അടുത്തിടെയാണ്. ചിത്രത്തിന്റെ ലോഞ്ച് ഹൈദരാബാദിൽ കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ ചിത്രത്തിൽ നായികയാകാൻ തീ രെ താത്‌പര്യമില്ലാതിരുന്ന ശ്രുതിഹാസൻ ദീർഘകാല സുഹൃത്തായ സംവിധായകൻ ഗോപി ചന്ദ് മല്ലിനേനിയുടെ അഭ്യർത്ഥന മാനിച്ചാണ് ഒടുവിൽ സമ്മതം മൂളിയത്. കർശനമായ ചില ഉപാധികൾ മുന്നോട്ടുവച്ച ശേഷമാണ് ശ്രുതി ഈ ചിത്രത്തിലഭിനയിക്കാമെന്നേറ്റത്.രണ്ട് കോടി രൂപയാണ് ശ്രുതി പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇത് നിർമ്മാതാക്കൾ സമ്മതിക്കുകയും ചെയ്തു. അമിതമായ ഗ്ളാമർ രംഗങ്ങളിലോ റൊമാന്റിക് രംഗങ്ങളിലോ അഭിനയിക്കാനാവില്ലെന്ന ശ്രുതിയുടെ വ്യവസ്ഥയും നിർമ്മാതാക്കൾ അംഗീകരിച്ചിട്ടുണ്ട്. നായകനെ ആലിംഗനം ചെയ്യാനോ ഇന്റിമേറ്റ് രംഗങ്ങളിലഭിനയിക്കാനോ കഴിയില്ലെന്ന ശ്രുതിയുടെ വ്യവസ്ഥ സംവിധായകനും അംഗീകരിച്ചിട്ടുണ്ട്.ജനുവരിയിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SRUTHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY