SignIn
Kerala Kaumudi Online
Monday, 27 July 2026 9.39 PM IST

'വേശ്യാവൃത്തിയിലേക്ക്  വരെ  തള്ളപ്പെടുന്നു, സിനിമാ മേഖലയിലെ ഇത്തരം കഥകൾ പുറംലോകം  അറിയുന്നില്ല'; വെളിപ്പെടുത്തി നടി

tanushree-dutta

സിനിമാ മേഖലയിൽ പുതുമുഖങ്ങൾ ചൂഷണങ്ങൾക്ക് ഇരയാകുന്നുവെന്ന് നടി തനുശ്രീ ദത്ത. സിനിമയിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നവരെ അന്ധമായി വിശ്വസിക്കരുതെന്നും കൃത്രിമത്വങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകാൻ സാദ്ധ്യതയുണ്ടെന്നും നടി മുന്നറിയിപ്പ് നൽകി. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് തനുശ്രീ ഇക്കാര്യം വെളിപ്പെടുത്തിയത്.

'നിങ്ങൾ സുന്ദരിയാണ്, നിങ്ങൾ ഒരു നായികയാകാൻ ജനിച്ചവളാണ് ഇങ്ങനെയൊക്കെ പറഞ്ഞ് പലപ്പോഴും നിങ്ങളെ വലിയ കെണിയിൽ ചാടിക്കും. ഇത്തരം പുകഴ്ത്തലുകളിൽ വീഴുന്നവരാണ് പിന്നീട് പടിപടിയായി ചൂഷണങ്ങളിലേക്ക് നയിക്കപ്പെടുന്നത്. സിനിമയിലേക്കുള്ള പ്രവേശനത്തിന്റെ ആവേശത്തിൽ പലപ്പോഴും വിവേകപൂർവം ചിന്തിക്കാൻ പുതുമുഖങ്ങൾക്ക് കഴിയാറില്ല. ഇത് കൂടുതൽ അപകടങ്ങളിൽ പെടാൻ ഇടയാക്കും. തന്റെ അന്തസ് പണയപ്പെടുത്തിക്കൊണ്ട് ഒരു അവസരവും നേടിയെടുക്കരുത് എന്ന ക‌ർശനമായ നിലപാട് മുന്നോട്ട് വയ്ക്കുക.

പല യുവതീയുവാക്കളും സിനിമയിൽ എത്തിയശേഷം ക്രൂരമായി ഉപയോഗിക്കപ്പെടുകയും പിന്നീട് പാഴ‌്‌വസ്തുക്കളെപ്പോലെ വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. ഇതിൽ ചിലർ വേശ്യാവൃത്തിയിലേക്ക് വരെ തള്ളപ്പെടാറുണ്ട്. മറ്റ് ചിലരാകട്ടെ മാനസികമായി തകർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ഇത്തരം കഥകൾ ഒരിക്കലും പുറംലോകം അറിയില്ല. കാരണം സിനിമാ മേഖല എപ്പോഴും വിജയഗാഥകൾ മാത്രമേ ആഘോഷിക്കാറുള്ളൂ. ഇവിടെ ഒരാളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ചൂഷണത്തിനായി ഉപയോഗിക്കപ്പെടുന്നത്. മറ്റൊരാളുടെ സ്വാധീനവലത്തിൽ വീഴാതെ വളരെ സംയമനത്തോടെയും ജാഗ്രതയോടെയും വേണം ഈ മേഖലയിൽ പ്രവർത്തിക്കാൻ'- തനുശ്രീ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TANUSHREE DUTTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY