SignIn
Kerala Kaumudi Online
Monday, 27 July 2026 10.41 AM IST

പോളിംഗ് ബൂത്തിൽ തൃഷ; വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം,​ തരംഗമായി ബിജിഎം

READ ENGLISH VERSION
trishakrishnan

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ നടി തൃഷ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം തൃഷ നടൻ വിജയ്‌‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിക്കുന്ന രീതിയിലുള്ള സൂചനകളാണ് നൽകിയിരിക്കുന്നത്.

വോട്ട് ചെയ്ത ശേഷം വിരലിലെ മഷി കാണിച്ചു നിൽക്കുന്ന ചിത്രം തൃഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ ചിത്രത്തേക്കാൾ ആരാധകർ ശ്രദ്ധിച്ചത് പോസ്റ്റിനൊപ്പം താരം നൽകിയ പാട്ടാണ്. വിജയ്‌യുമൊത്ത് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ഗില്ലിയിലെ അർജുനർ വില്ല് എന്ന ഗാനമാണ് നടി പശ്ചാത്തല സംഗീതമായി നൽകിയത്.

വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ ചിഹ്നത്തെ സൂചിപ്പിക്കുന്ന തരത്തിൽ പാട്ടിലെ വിസിൽ ശബ്ദങ്ങൾ വരുന്ന ഭാഗം ഉൾപ്പെടുത്തിയാണ് തൃഷ പോസ്റ്റ് ചെയ്തതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 'കോഡ് വേർഡ് സ്വീകരിച്ചു' എന്നും 'അർജുനർ വില്ല് സൂചന വ്യക്തമാണ്' എന്നും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

അമ്മ ഉമയ്‌ക്കൊപ്പം സിമ്പിൾ ലുക്കിലാണ് തൃഷ പോളിംഗ് ബൂത്തിലെത്തിയത്. ഏറെക്കാലമായി വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. അടുത്തിടെ നടന്ന ചില വിവാഹ ചടങ്ങുകളിൽ ഇരുവരും ഒരുമിച്ച് എത്തിയതും വാർത്തയായിരുന്നു. വിജയ്‌‌യുടെ രാഷ്ട്രീയ പ്രവേശന വേളയിൽ തൃഷ നൽകുന്ന പരോക്ഷ പിന്തുണ അദ്ദേഹത്തിന്റെ ആരാധകർക്കിടയിലും വലിയ ആവേശം ഉണർത്തിയിട്ടുണ്ട്. നിലവിൽ സൂര്യയ്‌ക്കൊപ്പം 'കറുപ്പ്' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് തൃഷ. അതേസമയം, തിരഞ്ഞെടുപ്പ് ഫലം വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് നിർണായകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA, VIJAY, TVK, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY