SignIn
Kerala Kaumudi Online
Monday, 21 September 2026 3.29 PM IST

സൂപ്പർ സ്റ്റൈലിൽ സുരേഷ് ഗോപി, വരാഹം ഫസ്റ്റ് ലുക്ക്

ss

സുരേഷ് ഗോപി,സൂരജ് വെഞ്ഞാറമൂട്,ഗൗതം മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി .ദേവൻ സംവിധാനം ചെയ്യുന്ന "വരാഹം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചലച്ചിത്ര രംഗത്തെ നൂറിലധികം സെലിബ്രിറ്റികളുടെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു. നവ്യ നായർ, പ്രാഞ്ചി ടെഹ് ലാൻ, ശ്രീജിത്ത് രവി,
സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്,സരയു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടെയ്ൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ,സഞ്ജയ് പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ സിനിമയാണ്. മുംബൈ ആസ്ഥാനമായ മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമ കൂടിയാണ്.പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിനുശേഷം ശേഷം സനൽ വി .ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണംഅജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു.കഥ-ജിത്തു കെ ജയൻ, മനു സി കുമാർ. മനു സി കുമാർആണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്.സംഗീതം-രാഹുൽ രാജ്,
പി .ആർ. ഒ എ .എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY