
മദഗദരാജ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ അവശനായി നടൻ വിശാലിനെ കണ്ടതിന്റെ ഞെട്ടലിലാണ്ആ രാധകലോകം. എന്നാൽ വിശാലിനെ ഈ നിലയിൽ കണ്ടതിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് ഗായിക സുചിത്ര.
തന്റെ ഭർത്താവ് ഇല്ലാത്ത സമയത്ത് വന്ന് തന്റെ വാതിലിൽ മുട്ടിയ വ്യക്തിയാണ് വിശാൽ എന്ന് സുചിത്ര പറയുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആണ് സുചിത്ര ആരോപണം ഉന്നയിച്ചത്. വിശാലുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് സുചിത്ര വീഡിയോയിൽ പറയുന്നത്.
''നിങ്ങളുടെ ഫാൻസ് വളരെ ചീപ്പാണ്. നിങ്ങൾക്ക് എല്ലാവർക്കും വിശാലിനോട് സഹതാപം തോന്നുന്നു. വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത് ഞാൻ നിങ്ങളോട് പറയാം. അന്നത്തെ എന്റെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്നപ്പോൾ ഒരു ദിവസം വാതിലിൽ മുട്ടുകേട്ടു. ഞാൻ തുറന്നപ്പോൾ കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്നു ചോദിച്ച് വിശാൽ ഒരു കുപ്പി വൈനുമായി നിൽക്കുന്നു. അകത്തേക്ക് വരാം എന്ന് അവർ പറഞ്ഞു. അവൻ വൈൻ കുപ്പി എന്റെ കൈയിൽ തന്നു, എന്തിനാ വന്നതെന്ന്. കാർത്തിക് വീട്ടിലില്ലെന്ന് ഞാൻ പറഞ്ഞു. കുപ്പി ഗൗതം മേനോന്റെ ഓഫീസിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഞാൻ വാതിലടച്ച് സംഭാഷണം അവസാനിപ്പിച്ചു. അയാളെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സുചിത്രയു
ടെ വാക്കുകൾ.
ആരാധകരും സഹപ്രവർത്തകരും വിശാൽ സുഖം പ്രാപിക്കാൻ ആശംസിക്കുമ്പോഴാണ് സുചിത്രയുടെ പരാമർശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |