SignIn
Kerala Kaumudi Online
Wednesday, 19 August 2026 3.19 PM IST

'അവന്റെ മൂഡ് അനുസരിച്ചാണ് എല്ലാവരും വർക്ക് ചെയ്തിരുന്നത്, ഉറക്കം വരുന്ന സമയങ്ങളിൽ ക്യാമറ റെഡി പറഞ്ഞാൽ കരയും'

mamitha-baiju
മമിത ബൈജു,​ സൂര്യ,​ ബേബി ശാർവിക്

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത കുടുംബ ചിത്രമായ വിശ്വനാഥ് ആന്റ് സൺസ് തിയേറ്ററുകളിൽ​ മികച്ച പ്രതികരണം ലഭിച്ച് പ്രദർശനം തുടരുകയാണ്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്. രാധിക ശരത്കുമാർ, രവീണ ടണ്ഡൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മലയാളിയായ നിമിഷ് രവിയാണ്.

ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്ന മമിത ബൈജുവിന്റെ അഭിമുഖങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഒരു അഭിമുഖത്തിൽ ചിത്രത്തിലെ ബാലതാരമായ കുഞ്ഞിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. സൂര്യയുടെ മകൻ 'അഭയ്' ആയി വേഷമിട്ടിരിക്കുന്നത് ശാർവിക് എന്ന ഒരു വയസുകാരനാണ്. സനിമയുടെ ആത്മാവ് മുഴുവൻ ആ കുഞ്ഞാണ് എന്ന് മമിത വെളിപ്പെടുത്തി.

'അവൻ ഭയങ്കര ക്യൂട്ടാണ്. ആറ് മാസം തൊട്ട് നമ്മൾ അവനെ കണ്ടുതുടങ്ങിയതാണ്. സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കുമ്പോൾ അവന് ഒരു വയസ് കഴിഞ്ഞു. സിനിമയുടെ സെറ്റിലാണ് ശാർവിക്കിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നത്. ആ സെറ്റിലെ എല്ലാവരുടെയും പ്രിയപ്പെട്ട കുഞ്ഞായിരുന്നു അവൻ. അവന്റെ മൂഡ് അനുസരിച്ചാണ് സെറ്റ് മുഴുവൻ പ്രവർത്തിക്കുന്നത്. കുഞ്ഞിന്റെ മൂഡ് ഓക്കെ അല്ലെങ്കിൽ അവനെ നേരെയാക്കിയിട്ടേ അഭിനയിക്കാൻ കഴിയുകയുള്ളൂ. കുഞ്ഞിലേ മുതൽ ക്യാമറയ്ക്ക് മുന്നിലെത്തിയതുകൊണ്ട് റെഡി പറയുമ്പോൾ തന്നെ അവന് അറിയാം.

ഉറക്കം വരുന്ന സമയങ്ങളിൽ ക്യാമറ റെഡി പറഞ്ഞാൽ ഉടനെ കരയുമായിരുന്നു. അവന് ഇഷ്ടമുള്ള കുറച്ച് പാട്ടുകൾ ഉണ്ടായിരുന്നു. അവൻ കരഞ്ഞാൽ അത് വച്ചുകൊടുക്കുമായിരുന്നു. 'കോക്കോമെലനിലെ' പാട്ടൊക്കെ കേട്ട് റെഡിയായിട്ടാണ് അവൻ അഭിനയിക്കാൻ വന്നിരുന്നത്.'- മമിത പറഞ്ഞു.

English Summary

Actress Mamitha Baiju discussed child actor Sharvik, who portrays Suriya's son Abhay, in the film "Viswanath and Sons." Directed by Venky Atluri, the family drama is receiving strong theatrical responses. Mamitha revealed Sharvik, who turned one during filming, was the set's favorite and the movie's soul, with production schedules often adapting to his mood and cooperation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISHWANATH AND SONS, MAMITHA BAIJU, INTERVIEW, ACTOR SURIYA, BABY SHARVIK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY