SignIn
Kerala Kaumudi Online
Monday, 21 September 2026 5.25 PM IST

അനുഭവിച്ച  പ്രശ്നങ്ങളെല്ലാം  കമ്മിറ്റിക്ക്  മുമ്പാകെ  എണ്ണിയെണ്ണി  പറഞ്ഞിട്ടുണ്ട്,  ഇനിയും  കാത്തിരിക്കാനാവില്ല;  ഡബ്ല്യുസിസി അംഗങ്ങൾ  ഇന്ന്  മന്ത്രിയെ  കാണും 

wcc

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി അംഗങ്ങൾ ഇന്ന് നിയമ മന്ത്രി പി രാജീവുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലു മണിക്ക് കളമശ്ശേരി കുസാറ്റ് ഗസ്റ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.

ഓരോരുത്തരും അവരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് ജസ്റ്റിസ് ഹേമ സമിതിയെ അറിയിച്ചതെന്നും റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ എല്ലാ തരത്തിലുമുള്ള ശ്രമങ്ങൾ തുടരുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു. ഇതേ ആവശ്യവുമായി അംഗങ്ങൾ നേരത്തേ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവിയെ കണ്ടിരുന്നു. ജസ്റ്റിസ് ഹേമയുടേത് കമ്മീഷനല്ല സമിതിയാണെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഡബ്ല്യുസിസി അംഗങ്ങൾ പറഞ്ഞിരുന്നു.

വനിതാ കമ്മീഷനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇനി കാത്തിരിക്കാനാവില്ലെന്നാണ് ഡബ്ല്യുസിസി അറിയിച്ചത്. കമ്മിറ്റിക്ക് മുമ്പാകെ തനിക്കുണ്ടായ എല്ലാ പ്രശ്നങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് നടി പാർവ്വതി തിരുവോത്ത് പറഞ്ഞു. ഒരുപാട് സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരേണ്ടത് തന്നെയാണെന്ന് നടി പത്മപ്രിയയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEMA COMMITTIEE REPORT, WCC MEMBERS WILL MEET MINISTER P RAJEEV, HEMA ACOMMITTIEE REPORT WCC MEMBERS WILL MEET MINISTER TODAY, HEMA COMMITTIEE, WCC MEMBERS, PARVATHY THIRUVOTHU, ACTRESS PADMA PRIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY