
ടോക്സിക്കിന്റെ ചിത്രീകരണ വേളയിൽ ഗർഭിണിയായിരുന്ന സഹതാരം കിയാര അദ്വാനിയെ താൻ വളരെയധികം പരിപാലിച്ചിരുന്നുവെന്ന് നടൻ യാഷ്. ചിത്രീകരണ വേളയിൽ കിയാരയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും ഒരു ബൗൺസറെ പോലെയാണ് താൻ സംരക്ഷിച്ചതെന്നും യാഷ് കൂട്ടിച്ചേർത്തു. മുംബൈയിൽ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ഗർഭിണിയായിരുന്നിട്ടും നൂറു ശതമാനം പ്രതിബദ്ധതയോടെയാണ് കിയാര ചിത്രത്തിൽ അഭിനയിച്ചത്. താരത്തിന്റെ പ്രൊഫഷണലിസത്തെ യഷ് പ്രത്യേകം അഭിനയിച്ചു. താനും സംവിധായിക ഗീതു മോഹൻദാസും ഒരു ബോഡിഗാർഡിനെ പോലെയാണ് കിയാരയെ സംരക്ഷിച്ചത്. കിയാരുടെ ആരോഗ്യത്തിൽ തങ്ങൾക്ക് പ്രത്യേക ആശങ്കയുണ്ടായിരുന്നു. ചിത്രീകരണവുമായി താരം പൂർണ്ണമായി സഹകരിച്ചെന്നും യഷ് വ്യക്തമാക്കി.
അതേസമയം, ചിത്രത്തിലെ തബാഹി എന്ന ഗാനത്തിലെ ചില രംഗങ്ങളുടെ പേരിൽ കിയാരയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങളെ യഷ് തള്ളി. കിയാര സംവിധായികയുടെ കാഴ്ചപ്പാടിനോട് പൂർണമായ നീതി പുലർത്തുകയാണ് ചെയ്തതെന്ന് യഷ് വ്യക്തമാക്കി. ഭാവിയിൽ ആളുകൾ ഈ പ്രകടനത്തെ അഭിനന്ദിക്കുമെന്നും യഷ് കൂട്ടിച്ചേർത്തു.
Actor Yash revealed he meticulously cared for pregnant co-star Kiara Advani during the filming of 'Toxic', expressing concerns for her safety. At the film's Mumbai audio launch, Yash praised Advani's professionalism and defended her against criticism for certain scenes, stating she fully honored the director's vision despite her pregnancy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |