SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.50 PM IST

സിപിഎം ക്രോസ് വോട്ടിംഗ് നടത്തി, ‌‌ഡീൽ ആരോപണം ന്യൂനപക്ഷ വോട്ടുകൾ ചോർത്തിയെന്ന് ജോസ് കെ മാണി

jose-k-mani-2

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ക്രോസ് വോട്ടിംഗ് നടത്തിയെന്ന ആരോപണവുമായി കേരള കോൺഗ്രസ് (എം)​ ചെയർമാൻ ജോസ് കെ. മാണി. എൽ.ഡി.എഫ്- ആർ.എസ്.എസ് ഡീൽ എന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ ചോരാൻ കാരണമായെന്നും ജോസ് പറഞ്ഞു. കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസഫ് ഗ്രൂപ്പിനെക്കാൾ മുന്നിലാണ് കേരള കോൺഗ്രസ് എമ്മിന്റെ വോട്ട് വിഹിതം. ചെറിയ മാർജിനിലാണ് പലയിടത്തും ഞങ്ങൾ തോറ്റത്. ജയിച്ചവർക്ക് 50 ശതമാനം വോട്ടുപോലും നേടാനായില്ല. ക്ലോസ് ഫിനിഷാണ് ഉണ്ടായത്. വോട്ട് ബാങ്ക് നഷ്ടമായിട്ടില്ല. വീഴ്ചകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്നും ആത്മവിശ്വാസമുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

ക്രോസ് വോട്ടിംഗ് എന്നത് പൊതുവായ അഭിപ്രായമാണ്. കണ്ണൂരിൽ അത് കണ്ടു. ‌ഡീൽ ആരോപണം തിരഞ്ഞെടുപ്പിൽ ബാധിച്ചു. ക്രോസ് വോട്ട് ചെയ്തു എന്ന് അണികൾ തന്നെ പറയുന്നു. അത് തെളിഞ്ഞാൽ ഗൗരവമുള്ള കാര്യമാണ്. വികസനത്തിന് ജനകീയ മുഖം വന്നില്ലെന്നും എന്നും മുന്നണി മാറിക്കൊണ്ടിരിക്കാനാവില്ല എന്നും ജോസ് കെ. മാണ് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JOSE K MANI, KERALA CONGRESS M, ELECTION 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA