
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം നടപ്പാക്കാനുള്ള ആരോഗ്യവകുപ്പ് പദ്ധതിയിൽ എതിർപ്പുമായി ഡോക്ടർമാരുടെ സംഘടന. മതിയായ ഡോക്ടർമാരില്ലാതെയാണ് സർക്കാർ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. കുറവ് നികത്താൻ ഡോക്ടർമാരെ പുനർവിന്യസിക്കുകയാണ്. ഇത് മറ്റ് ആശുപത്രികളുടെ പ്രവർത്തനത്തെ
ബാധിക്കും. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. അവിടേക്ക് 11 ഡോക്ടർമാരെ പുനർവിന്യസിച്ച് ഉത്തരവിറങ്ങിയിരുന്നു. പിന്നാലെയാണ് കെ.ജി.എം.ഒ.എയുടെ പ്രതികരണം.ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ആറുമാസത്തിനുള്ളിൽ സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാനാണ് തീരുമാനം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും 24 മണിക്കൂറും കാത്ത് ലാബ് പ്രവർത്തിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |