SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.44 AM IST

മുനീറിനെ വെട്ടി മുസ്ലിം ലീഗ്

dr-m-k-muneer

കോഴിക്കോട്: മുസ്ലീം ലീഗിന്റെ ജനകീയ മുഖമെന്ന് വിശേഷണമുള്ള ഡോ.എം.കെ.മുനീറിന് സീറ്റ് നൽകാത്തതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം. പാർട്ടിക്ക് നഷ്ടപ്പെട്ടു പോയ കൊടുവള്ളി സീറ്റ് കഴിഞ്ഞ തവണ പിടിച്ചെടുത്തത് മുനീറാണ്. സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്തിൽ നിന്ന് മാറി വെല്ലുവിളി ഏറ്റെടുത്താണ് മുനീർ അവിടെ മത്സരിച്ചത്.

ഇത്തവണ കൊടുവള്ളിയോ സൗത്തോ ആണ് മുനീർ ആവശ്യപ്പെട്ടത്. എന്നാൽ കൊടുവള്ളി പി.കെ.ഫിറോസിനും ലീഗിൽ അത്ര പരിചിത മുഖമല്ലാത്ത ഫൈസൽ ബാബുവിന് സൗത്തും നൽകി. ആരോഗ്യപരമായ ചെറിയ പ്രശ്‌നങ്ങളുണ്ടെങ്കിലും കഴിഞ്ഞ ഒരു മാസമായി പാർട്ടി പരിപാടികളിൽ സജീവമായിരുന്നു മുൻ മുഖ്യമന്ത്രിയായ സി.എച്ച് മുഹമ്മദ് കോയയുടെ മകനായ മുനീർ. ലീഗിലെ വിമതശബ്ദവും പുരോഗമന മുഖവുമാണ മുനീർ. അത് കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾക്കെല്ലാം എന്നും തലവേദനയായിരുന്നു.


പാർട്ടിക്കൊപ്പം:

മുനീർ

പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഡോ.എം.കെ.മുനീർ. പുതിയ ആളുകൾ വരുമ്പോൾ അവസരം നിഷേധിക്കാൻ പാടില്ല. മുസ്ലിം ലീഗിന് അപമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. തന്നാൽ കഴിയുന്നതു

പോലെ പ്രചാരണത്തിൽ പങ്കെടുക്കും. പാർട്ടി പറയുന്നത് പൂർണമായും അനുസരിക്കാൻ ബാധ്യസ്ഥനാണ്. പാർട്ടിയുടെ ഭാഗമായി അവസാന ശ്വാസം വരെ ഉണ്ടാകുമെന്നും മുനീർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MUNEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA