SignIn
Kerala Kaumudi Online
Monday, 05 October 2026 2.35 AM IST

ലീ സീ ബീനിന്റെ ആത്മഹത്യ ഗ്യാനേഷിന്റെ പങ്ക് അന്വേഷിക്കണം: മുനീർ

aa

കോഴിക്കോട്: മലേഷ്യൻ കമ്പനിയായ പതി ബെല്ലിന്റെ എൻജിനിയറായിരുന്ന ലീ സീ ബീനിന്റെ ആത്മഹത്യയിൽ സമഗ്രാന്വേഷണം വേണമെന്ന് ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ എം.കെ. മുനീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ അങ്കമാലി-തിരുവനന്തപുരം എം.സി റോഡ് വികസനത്തിന് കരാർ ഏറ്റെടുത്തത് ഈ കമ്പനിയായിരുന്നു.

കേരളത്തിൽ മികച്ച രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കമ്പനിയായിരുന്നു പതി ബെൽ. ആത്മഹത്യയുടെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് നേരിടേണ്ടിവന്ന കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ഗ്യാനേഷ് കുമാറിന്റെ ഇടപെടലുണ്ടായിരുന്നുവെന്ന് അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.


2006 നവംബറിലാണ് ലീ സീ ബീൻ മലേഷ്യയിൽ ആത്മഹത്യ ചെയ്തത്. പിന്നീട് വന്ന സർക്കാരുകളും കൃത്യമായ അന്വേഷണം നടത്തിയില്ല. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അത് എവിടെയാണെന്ന് വ്യക്തമാക്കണം. സംഭവത്തിൽ തനിക്ക് നേരിട്ട് വിവരങ്ങൾ നൽകാനാകില്ല. താൻ അന്ന് ഭരണത്തിന്റെ ഭാഗമായിരുന്നില്ല. വിജിലൻസും പൊലീസും വിശദമായി അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തട്ടെ. തന്നെ ലക്ഷ്യമിട്ടുള്ള അന്നത്തെ നടപടികൾ രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും മുനീർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUNEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA