SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

കേരളത്തിൽ തമ്മിലടിക്കുന്നവർ ഡൽഹിയിൽ ഒറ്റക്കെട്ടാണ്: ശിവരാജ് സിങ് ചൗഹാൻ

shivaraj-singh

പാലക്കാട്: ഇടതു-വലതു മുന്നണികളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ.കേരളത്തിൽ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവർ ഡൽഹിയിൽ ഒറ്റക്കെട്ടായി നിൽക്കുന്നു.എൽ.ഡി.എഫും യു.ഡി.എഫും അഴിമതിയിലും കുറ്റകൃത്യങ്ങളിലും വികസന മുരടിപ്പിലും പങ്കാളികളാണ്. കഴിഞ്ഞ 70 വർഷത്തിനിടെ കോൺഗ്രസും സി.പി.എമ്മും കേരളത്തെ അഴിമതിയുടെ ഈറ്റില്ലമാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കണ്ണാടി പാത്തിക്കലിൽ നടന്ന പാലക്കാട് എൻ.‌ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരുവരും നിരപരാധികളായ ജനങ്ങളെ കൊള്ളയടിക്കുകയും വികസനം തടയുകയുമാണ് ചെയ്യുന്നത്.ഇടത് സർക്കാർ കേരളത്തിന് ശാപമായി മാറി.പിണറായി വിജയൻ ചിരിക്കുമ്പോൾ പാവപ്പെട്ട ജനങ്ങൾ കരയുകയാണ്.അദ്ദേഹം ദൈവത്തേപോലും വെറുതെ വിട്ടില്ല.ശബരിമലയിലെ സ്വർണക്കവർച്ചക്ക് പിന്നിലുള്ളവർ മുഴുവൻ പിണറായിയുടെ പാർട്ടിക്കാരാണെന്നതിനാൽ അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHIVARAJ SINGH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA