
തിരുവനന്തപുരം:സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു)43-ാം സംസ്ഥാനസമ്മേളനം 26മുതൽ 28വരെ തിരുവനന്തപുരത്ത് നടക്കും. പി.സുബ്രഹ്മണ്യംഹാളിൽ 26ന് 2മണിക്ക് പതാക ഉയർത്തിയശേഷം സംസ്ഥാനകൗൺസിൽ ചേരും. 'നഷ്ടങ്ങളുടെ പത്തുവർഷം-തിരിച്ചറിവുകളുടെയും' സെമിനാർ മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ 10ന് 'സദ്ഭരണം,സംതൃപ്തസേവനം' സെമിനാർ ഭരണപരിഷ്ക്കരണകമ്മിഷൻ ചെയർമാൻ ഡോ.എം.കെ.മുനീർ ഉദ്ഘാടനം ചെയ്യും. വനിതാസമ്മേളനത്തിൽ മന്ത്രി ബിന്ദുകൃഷ്ണ പങ്കെടുക്കും. 12.15ന് മുഖ്യമന്ത്രി വി.ഡി.സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.എം.ഷാജി, പി.കെ.ബഷീർ എന്നിവർ പങ്കെടുക്കും. 5.30ന് പൊതുസമ്മേളനം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. 28ന് സമാപിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ അഡ്വ.കണിയാപുരംഹലീം, സംസ്ഥാന പ്രസിഡൻറ് സിബിമുഹമ്മദ്, ജനറൽസെക്രട്ടറി ആമിർകോഡൂർ, ട്രഷറർ പോത്തൻകോട് റാഫി, വൈസ് പ്രസിഡന്റ്എം.റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |