SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.16 AM IST

എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിൽ തുടങ്ങി

1

തൃശൂർ: ഇന്തോ-അമേരിക്കൻ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നയം വ്യക്തമാക്കണമെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗർ. തൃശൂർ ടൗൺഹാളിൽ എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.ദേശീയ നേതാക്കളായ കെ.പി.രാജേന്ദ്രൻ,രാമകൃഷ്ണ പാണ്ഡ,വഹീദ നിസാം,കെ.രാജൻ എം.എൽ.എ,കെ.ഇ.ഇസ്മയിൽ,ടി.ജെ.ആഞ്ചലോസ്,ആർ.പ്രസാദ്,കെ.ജി. ശിവാനന്ദൻ,ടി.കെ.സുധീഷ് എന്നിവർ സംസാരിച്ചു. ജനറൽ കൗൺസിലിന്റെ സാമ്രാജ്യത്വവിരുദ്ധ -യുദ്ധവിരുദ്ധ സെമിനാർ ഇന്ന് തൃശൂരിൽ നടക്കും. ടൗൺഹാളിൽ വൈകിട്ട് 4ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിക്കും. കെ.സുബ്ബരായൻ എം.പി.അദ്ധ്യക്ഷനാകും. ജനറൽ കൗൺസിൽ നാളെ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AITUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA