
മലപ്പുറം: വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ എടവണ്ണപ്പാറ മുണ്ടക്കുളം ഷംസുൽ ഉലമ മെമ്മോറിയൽ ഇസ്ലാമിക് കോംപ്ലക്സിലെത്തി സന്ദർശിച്ചു. ബോർഡ് ചെയർമാനായി മായിൻ ഹാജി നിയമിതനായതിൽ പൂർണ സന്തോഷമുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
സമസ്തയോട് ആലോചിക്കാതെ തന്നെ സംഘടനയ്ക്ക് അനുയോജ്യരായവരെ കണ്ടെത്തി നൽകുന്നതാണ് സർക്കാരിന്റെ നയം. സമസ്ത മുശാവറയിലുള്ളവരെ തന്നെ ഇത്തരം സ്ഥാനങ്ങളിലേക്ക് പരിഗണിക്കണമെന്ന് നിർബന്ധമില്ല. ബോറ, മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങൾക്ക് പ്രാതിനിദ്ധ്യം നൽകിയപോലെ എ.പി വിഭാഗത്തിനും അർഹമായ സ്ഥാനം നൽകേണ്ടതുണ്ട്. ഭരണത്തോടൊപ്പം നിൽക്കുന്നവരെ പരിഗണിക്കുന്നതിനൊപ്പം എതിരായവർക്കും നന്മ ചെയ്യണമെന്നതാണ് നബിചര്യ. സമസ്തയെ പരിഗണിച്ചില്ലെന്ന് പരാതിപ്പെടുകയോ പ്രത്യേക ആവശ്യം ഉന്നയിക്കുകയോ ചെയ്തിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |