SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

അക്ഷയ കേന്ദ്രത്തിൽ ലൈസൻസിയുടെ സാന്നിദ്ധ്യം നിർബന്ധം

കൊച്ചി: ആധാർ കാർഡ് അടക്കമുള്ള രേഖകൾ നൽകേണ്ടതിനാൽ അക്ഷയകേന്ദ്രങ്ങളിൽ ലൈസൻസി ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി. പുതിയ ആധാർകാർഡ് നൽകുമ്പോൾ പരിശോധിക്കേണ്ട ചുമതല ഉടമയ്ക്കാണ്. അക്ഷയ സെന്ററിൽ ലൈസൻസി തുടർച്ചയായി ഇല്ലാതിരുന്നതിന്റെ പേരിൽ ലൈസൻസ് റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചുകുര്യൻ തോമസിന്റെ നിരീക്ഷണം.

തിരുവനന്തപുരം സ്വദേശിയാണ് കാരക്കോണത്തെ അക്ഷയ സെന്ററിന്റെ ലൈസൻസ് റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അക്ഷയ കേന്ദ്രത്തോടുചേർന്ന് ലൈസൻസി മൊബൈൽഫോൺ ഷോപ്പ് നടത്തിയിരുന്നതുകൂടി കണക്കിലെടുത്താണ് ജില്ലാ കളക്ടർ ലൈസൻസ് റദ്ദാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AKSHAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA