SignIn
Kerala Kaumudi Online
Friday, 23 October 2026 12.57 AM IST

ടി.കെ.എം എൻജിനിയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം

p

തിരുവനന്തപുരം:കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജ് അലുമ്‌നി അസോസിയേഷന്റെ 34ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം 15ന് നടക്കും.പി.എം.ജിയിലെ ഹോട്ടൽ പ്രശാന്തിൽ വൈകിട്ടാണ് ആറിനാണ് സംഗമം. പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യൻ റവന്യൂ സർവീസിൽ ഡെപ്യൂട്ടി ഇൻകം ടാക്സ് കമ്മിഷണറുമായ ഷെരീഫ് റഷീദ് സംഗമം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആർ.രാമവർമ്മ അദ്ധ്യക്ഷനാകും. ഗുരുവന്ദനത്തിന്റെ ഭാഗമായി ടി.കെ.എം എൻജിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ കെ. ബാലചന്ദ്രശർമയെ ചടങ്ങിൽ ആദരിക്കും. 80 വയസ് പൂർത്തിയായ പൂർവ്വ വിദ്യാർത്ഥികളെയും ഗോൾഡൻ ജൂബിലി കഴിഞ്ഞവരെയും എൻജിനിയറിംഗ് മേഖലയിൽ കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിക്കും. മുൻ പ്രിൻസിപ്പൽ പ്രൊഫസർ പി.ഒ.ജെ. ലബ്ബ, വൈസ് പ്രസിഡന്റ് വി.വിമൽ പ്രകാശ്, സെക്രട്ടറി എസ്. വേണുഗോപാൽ, മറിയം ജോൺ, ടി.ആർ ബിന്നി, എം.ഷാജഹാൻ, ബി. പ്രസന്നകുമാർ എന്നിവർ പങ്കെടുക്കും.വിവരങ്ങൾക്ക് 9495155869.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALUMNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA