
കൊച്ചി: താരസംഘടനയായ 'അമ്മ" ആദ്യമായി സംഘടിപ്പിക്കുന്ന കുടുംബസംഗമം നാളെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. അംഗങ്ങളായ 240 കലാകാരന്മാർ പങ്കെടുക്കുന്ന കലാകായിക വിനോദ പരിപാടികൾ രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെ അരങ്ങേറും. സുരേഷ് ഗോപി,മമ്മൂട്ടി,മോഹൻലാൽ എന്നിവർ ചേർന്ന് രാവിലെ ഒമ്പതിന് തിരി തെളിക്കും. നാദിർഷായാണ് ഷോ ഡയറക്ടർ. ഷോയിലൂടെ സമാഹരിക്കുന്ന തുക അംഗങ്ങൾക്ക് ആജീവനാന്ത ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി നൽകാൻ വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പ് ക്രൗൺ പ്ലാസ ഹോട്ടലിൽ നടൻ ശ്രീനിവാസനും നടി മമിതാ ബൈജുവും ചേർന്ന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കായികമേളയിൽ
രണ്ട് സ്കൂളുകൾക്ക് വിലക്ക്
തിരുവനന്തപുരം : കേരള സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങ് അലങ്കോലപ്പെടുത്തുന്ന തരത്തിൽ പ്രതിഷേധിച്ച രണ്ട് സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തി പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. മലപ്പുറം ജില്ലയിലെ തിരുനാവായ എൻ.എം.എച്ച്.എസ്.എസ്, എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് എന്നീ സ്കൂളുകളെയാണ് അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത്.
2024 നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലുണ്ടായ പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.
സുകുമാരൻ നായർ
സവർണ മേധാവിത്വം
അടിച്ചേൽപ്പിക്കുന്നു
തൃശൂർ: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നതിലൂടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സവർണ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണെന്ന് എസ്.ആർ.പി ജനറൽ സെക്രട്ടറി വി.കെ.അശോകൻ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |