SignIn
Kerala Kaumudi Online
Friday, 23 October 2026 2.24 PM IST

കേരളത്തിന്റെ പുതിയ ​ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്തു

READ ENGLISH VERSION

om-prakash-mathur
ഓം പ്രകാശ് മാഥൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നു,​ മുഖ്യമന്ത്രി വിഡി സതീശൻ സമീപം

തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ചുമതലയേറ്റ് ഓം പ്രകാശ്‌ മാഥൂർ. ലോക് ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട് ഗവർണറായി സ്ഥലംമാറ്റപ്പെട്ട രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്.

സിക്കിം ഗവർണറായിരിക്കെയാണ് മാഥൂർ കേരള ഗവർണറായി നിയമിതനാകുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ , ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എത്തിയില്ല. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗും മന്ത്രിമാരുമടക്കം 75അംഗ സംഘവും എത്തിയിരുന്നു. രാജസ്ഥാനിലെ ബേദൽ സ്വദേശിയാണ് അദ്ദേഹം.

English Summary

Om Prakash Mathur assumed office as Kerala's 29th Governor, taking the oath at the Lok Bhavan Auditorium. Kerala High Court Chief Justice Soumen Sen administered the ceremony. Mathur, previously Sikkim Governor, succeeded Rajendra Viswanath Arlekar. Chief Minister V.D. Satheesan and other dignitaries attended the swearing-in event in Thiruvananthapuram.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN, OMPRAKASH MATHUR, KERALA 29TH GOVERNOR, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA