SignIn
Kerala Kaumudi Online
Saturday, 24 October 2026 9.32 AM IST

പട്ടികവർഗ വിദ്യാർത്ഥികളുടെ അപേക്ഷകൾ കുറ്റിക്കാട്ടിൽ

waste-dump

കൊല്ലങ്കോട്: വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരികിലെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി. കൊല്ലങ്കോട്‌ ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകളാണ് പാലക്കാട് യാക്കര പാലത്തിനു സമീപം തള്ളിയത്. യാക്കര പുഴ പാലം ഭാഗത്ത് ജോലിക്കെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരാണ് അപേക്ഷകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പറമ്പിക്കുളത്തെ കുരിയാർകുറ്റി, കടവ്, എർത്ത് ഡാം, മുതലമട ചെമ്മണാംപതി, മംഗലം ഡാം ഉന്നതികളിൽ നിന്നുള്ള 15ഓളം വിദ്യാർത്ഥികളുടെ അപേക്ഷകളാണിത്. എസ്.ടി പ്രമോട്ടർമാർ വഴിയാണ് കുട്ടികൾ അപേക്ഷ നൽകിയത്. സംഭവത്തിൽ രക്ഷിതാക്കൾ ജില്ലാ കളക്ടർക്കും പട്ടികവർഗ്ഗ ഓഫിസർക്കും പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA